Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District

കേ​ര​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ ടി​വി​കെ; തൃ​ശൂ​രി​ൽ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

തൃ​ശൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പി​ന്നാ​ലെ കേ​ര​ള​ത്തി​ലും ചു​വ​ടു​റ​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ). സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ലാ ഘ​ട​ക​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ടി​വി​കെ കേ​ര​ള ഘ​ട​കം.

വ​യ​നാ​ടി​നും പാ​ല​ക്കാ​ടി​നും പി​ന്നാ​ലെ തൃ​ശൂ​രി​ലും ടി​വി​കെ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​ജ​യ് ആ​രാ​ധ​ക​രെ അ​ണി​നി​ര​ത്തി​യാ​ണ് ടി​വി​കെ ആ​ദ്യ യോ​ഗം ചേ​ർ​ന്ന​ത്. വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ലെ അം​ഗ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് തൃ​ശൂ​ർ ഗി​രി​ജ തീ​യേ​റ്റ​റി​ലാ​യി​രു​ന്നു യോ​ഗം.

വ​നി​ത - യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ജ​യ് ആ​രാ​ധ​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​നാ​ണ് ടി​വി​കെ കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്. ടി​വി​കെ​യെ പു​ച്ഛി​ച്ച് ത​ള്ളി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ഉ​ജ്ജ്വ​ല വി​ജ​യ​വും കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​വും എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ൾ​ക്ക് പു​റ​മെ കേ​ര​ളം ഒ​ട്ടാ​കെ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക, കൂ​ടു​ത​ൽ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക, വി​ദ്യാ​സ​മ്പ​ന്ന​രെ​യും പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യും പാ​ർ​ട്ടി​യു​ടെ നേ​തൃ​പ​ദ​വി​ക​ളി​ലെ​ത്തി​ച്ച് യു​വ​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ടി​വി​കെ കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Leader Page

അസംബന്ധ വിലക്കുകളുടെ ഹൈ റേഞ്ച്

ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​യി​​​​​ലെ ഹൈ​​​​​റേ​​​​​ഞ്ച് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ളെ ര​​​​​ണ്ടാം​​​​ത​​​​​രം പൗ​​​​​ര​​​​ന്മാ​​​​​രും ഭൂ​​​​​മി കൈ​​​​​യേ​​​​​റ്റ​​​​​ക്കാ​​​​​രും നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ നി​​​​​ർ​​​​​മാ​​​​​ണ​​​​​ക്കാ​​​​​രു​​​​​മൊ​​​​​ക്കെ​​​​​യാ​​​​​യി ചാ​​​​​പ്പ​​​​​കു​​​​​ത്തി തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ട് നാ​​​​​ളു​​​​​ക​​​​​ൾ കു​​​​​റെ​​​​​യാ​​​​​യി. അ​​​​​തി​​​​​നു ത​​​​​ട​​​​യി​​​​​ടാ​​​​​ൻ കെ​​​​​ൽ​​​​​പ്പി​​​​​ല്ലാ​​​​​ത്ത ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ നാ​​​​ടി​​​​നു നാ​​​​​ണ​​​​​ക്കേ​​​​​ടാ​​​​​ണ്. ലോ​​​​​ക​​​​​ത്താ​​​​​ക​​​​​മാ​​​​​നം ഉ​​​​​ണ്ടാ​​​​​യ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​പ്പ​​​​​മാ​​​​​ണ് ഹൈ​​​​​റേ​​​​​ഞ്ചി​​​​​ലും ജ​​​​​ന​​​​​വാ​​​​​സം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്.

1800ൽ ​​​​​ഇ​​​​​ന്ന​​​​​ത്തെ ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ൽ ആ​​​​​ളു​​​​​ക​​​​​ളെ​​​​​ത്തി കൃ​​​​​ഷി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ്. 1822ൽ ​​​​​ഏ​​​​​ലം കൃ​​​​​ഷി​​​​​ക്കു നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി സ്ഥ​​​​​ലം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​ട്ടു​​​​​ള്ള നാ​​​​​ടാ​​​​​ണി​​​​​ത് (1822ലെ ​​​​​രാ​​​​​ജ​​​​​വി​​​​​ളം​​​​ബ​​​​​രം). വൈ​​​​​ദ്യു​​​​​തി​​​​​യി​​​​​ലും നാ​​​​​ണ്യ​​​​​വി​​​​​ള സ​​​​​ന്പ​​​​​ത്തി​​​​​ലും കാ​​​​​യി​​​​​ക​​​​രം​​​​ഗ​​​​ത്തും വ്യ​​​​​വ​​​​​സാ​​​​​യ-വാ​​​​​ണി​​​​​ജ്യ​​​​​ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ന് ഈ​​​​​ടു​​​​​റ്റ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ ന​​​​ൽ​​​​കു​​​​ന്ന ജ​​​​​ന​​​​​ങ്ങ​​​​​ൾ വ​​​​​സി​​​​​ക്കു​​​​​ന്ന ഭൂ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തെ​​​​​യും ജ​​​​​ന​​​​​ങ്ങ​​​​​ളെയും അ​​​​​പ​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തും ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തും ജ​​​​​ന​​​​​കീ​​​​​യ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പി​​​​​ടി​​​​​പ്പുകേ​​​​​ടോ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന​​​​​യോ ആ​​​​​ണ്.

മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ ജ​​​​ന​​​​താ​​​​ത്പ​​​​ര്യ​​​​വും ക​​​​ർ​​​​മ​​​​ശേ​​​​ഷി​​​​യും

ജ​​​​​നാ​​​​​യ​​​​​ത്ത ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യും മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യും ജ​​​​​ന​​​​​ജീ​​​​​വി​​​​​ത​​​​ക്ര​​​​​മം തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ ജ​​​​​ന​​​​​താ​​​​​ത്പ​​​​​ര്യ​​​​​വും കാ​​​​​ര്യ​​​​​ഗൗ​​​​​ര​​​​​വ​​​​വും ക​​​​​ർ​​​​​മ​​​​​ശേ​​​​​ഷി​​​​​യും ദീ​​​​​ർ​​​​​ഘ​​​​വീ​​​​​ക്ഷ​​​​​ണ​​​​​വും മു​​​​​ഖ്യ ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ്. അ​​​​​ങ്ങനെ കു​​​​​റെ മ​​​​​ന്ത്രി​​​​​മാ​​​​​ർ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​രു​​​​​ടെ ദീ​​​​​ർ​​​​​ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​വും കാ​​​​​ര്യ​​​​​ഗൗ​​​​​ര​​​​​വവു​​​​​മാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഇ​​​​​ന്ന​​​​​ത്തെ ശോ​​​​​ഭ​​​​​ന​​​​​മാ​​​​​യ മു​​​​​ഖ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം. കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​നം രൂ​​​​​പം​​​​​കൊ​​​​​ണ്ട​​​​​പ്പോ​​​​​ൾ ജ​​​​ന്മി-കു​​​​​ടി​​​​​യാ​​​​​ൻ വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​ക്കെ​​​​​തി​​​​​രേ നി​​​​​യ​​​​​മമു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​ത് അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സ​​​​​ർ​​​​​ക്കാ​​​​​രാ​​​​​ണ്. 1958ൽ ​​​​​കു​​​​​ടി​​​​​യി​​​​​റ​​​​​ക്കു നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മ​​​​​വും ഭൂ​​​​​മി​​​​​യി​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​നു സ്ഥി​​​​​രാ​​​​​വ​​​​​കാ​​​​​ശം ന​​​​​ൽ​​​​​കാ​​​​​നു​​​​​ള്ള നി​​​​​യ​​​​​മ​​​​​വും ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​ത് ആ​​​​​ദ്യ കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​രാ​​​​​ണ്. അ​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ കൈ​​​​​വ​​​​​ശ​​​​ഭൂ​​​​​മി​​​​​ക്കു സ്ഥി​​​​​രാ​​​​​വ​​​​​കാ​​​​​ശം ന​​​​​ൽ​​​​​കി. അ​​​​​ന്ന് കെ.​​​​​ആ​​​​​ർ. ഗൗ​​​​​രി​​​​​യ​​​​​മ്മ​​​​​യാ​​​​​യി​​​​​രു​​​​​ന്നു റ​​​​​വ​​​​​ന്യു മ​​​​​ന്ത്രി.

ഒ​​​​​ന്നാം മ​​​​​ന്ത്രി​​​​​സ​​​​​ഭ മാ​​​​​റി​​​​​യ​​​​​പ്പോ​​​​​ൾ തു​​​​​ട​​​​​ർ​​​​​ന്നു വ​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ കേ​​​​​ര​​​​​ള ലാ​​​​​ൻ​​​​​ഡ് അ​​​​​സൈ​​​​​ൻ​​​​​മെ​​​​​ന്‍റ് ആ​​​​​ക്ട് (കേ​​​​​ര​​​​​ള ഭൂ​​​​​പ​​​​​തി​​​​​വു നി​​​​​യ​​​​​മം - 1960) ഉ​​​​​ണ്ടാ​​​​​ക്കി. അ​​​​​ന്ന് കെ. ​​​​​ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു റ​​​​​വ​​​​​ന്യു മ​​​​​ന്ത്രി. പി​​​​​ന്നീ​​​​​ട് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ മാ​​​​​റ്റമു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ൾ 1964ൽ, 1960​​​​​ലെ നി​​​​​യ​​​​​മ​​​​​ത്തി​​​​​നു ച​​​​​ട്ടം (റൂ​​​​​ൾ) ഉ​​​​​ണ്ടാ​​​​​ക്കി. അ​​​​​ന്ന് പി.​​​​​ടി. ചാ​​​​​ക്കോ ആ​​​​​യി​​​​​രു​​​​​ന്നു റ​​​​​വ​​​​​ന്യു-നി​​​​​യ​​​​​മ​​​​​ മ​​​​​ന്ത്രി. 1972ലെ ​​​​​കേ​​​​​ന്ദ്ര വ​​​​​നം-വ​​​​​ന്യ ജീ​​​​​വി സം​​​​​ര​​​​​ക്ഷ​​​​​ണ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ വ​​​​​ന​​​​​ഭൂ​​​​​മി നി​​​​​ർ​​​​​ണ​​​​​യം സം​​​​​ബ​​​​​ന്ധി​​​​​ച്ച ത​​​​​ർ​​​​​ക്ക​​​​​മു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ൾ പ​​​​​ട്ട​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു മെ​​​​​ല്ല​​​​​പ്പോ​​​​​ക്കു​​​​​ണ്ടാ​​​​​യി. ഈ ​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക്കു പ​​​​​രി​​​​​ഹാ​​​​​ര​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​തും ജ​​​​​നാ​​​​​യ​​​​​ത്ത ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലെ മ​​​​​ന്ത്രിസ​​​​​ഭ​​​​​യാ​​​​​ണ്. അ​​​​​ന്ന് കെ.​​​​​എം. മാ​​​​​ണി​​​​​യാ​​​​​യി​​​​​രു​​​​​ന്നു റ​​​​​വ​​​​​ന്യു-നി​​​​​യ​​​​​മ മ​​​​​ന്ത്രി. 1993ൽ ​​​​​കൈ​​​​​വ​​​​​ശ ഭൂ​​​​​മി​​​​​ക്കു പ​​​​​ട്ട​​​​​യം ന​​​​​ൽ​​​​​കാ​​​​​ൻ കെ.​​​​​എം. മാ​​​​​ണി നി​​​​​യ​​​​​മമു​​​​​ണ്ടാ​​​​​ക്കി (1993 സ്പെ​​​​​ഷ​​​​ൽ ഭൂ​​​​​പ​​​​​തി​​​​​വ് ആ​​​​​ക്ട്). മാ​​​​​ത്യു മ​​​​​ണി​​​​​യ​​​​​ങ്ങാ​​​​​ട​​​​​ൻ എം​​​​​പി ചെ​​​​​യ​​​​​ർ​​​​​മാ​​​​​നും പി.​​​​​കെ. വാ​​​​​സു​​​​​ദേ​​​​​വ​​​​​ൻ നാ​​​​​യ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള എം​​​​​പി​​​​​മാ​​​​​ർ അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി ക​​​​​മ്മി​​​​​റ്റി 1963ൽ ​​​​​പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തി അ​​​​​ന്ന​​​​​ത്തെ കോ​​​​​ട്ട​​​​​യം ജി​​​​​ല്ല​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ഹൈ​​​​​റേ​​​​​ഞ്ച് പ്ര​​​​​ദേ​​​​​ശം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സംസ്ഥാനത്തെ വ​​​​​ന​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ കൃ​​​​​ഷി​​​​​യും സ്ഥി​​​​​ര​​​​​താ​​​​​മ​​​​​സ​​​​​വു​​​​​മാ​​​​​ക്കി​​​​​യ​​​​​വ​​​​​ർ​​​​​ക്കു (ത​​​​​ത്വ​​​​​ത്തി​​​​​ൽ വ​​​​​ന​​​​​മ​​​​​ല്ലാ​​​​​താ​​​​​യി മാ​​​​​റി​​​​​യ സ്ഥ​​​​​ലം) പ​​​​​ട്ട​​​​​യം ന​​​​​ൽ​​​​​കാ​​​​​ൻ ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്ത​​​​​തും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ക​​​​​രു​​​​​ത്താ​​​​​ണ്.

പി​​​​​ന്നീ​​​​​ട് ഇ​​​​​വി​​​​​ടെ സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തെ​​​​​ല്ലാം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ ദു​​​​​ർ​​​​​ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ബാ​​​​​ക്കി​​​​പ​​​​​ത്ര​​​​​മാ​​​​​ണ്. ആ​​​​​രും ചോ​​​​​ദി​​​​​ക്കാ​​​​​നും പ​​​​​റ​​​​​യാ​​​​​നും ഇ​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​ന്‍റെ ദു​​​​​ര​​​​​വ​​​​​സ്ഥ. അ​​​​​തി​​​​​ന്‍റെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​ണ് 2023ലെ ​​​​​ലാ​​​​​ൻ​​​​​ഡ് അ​​​​​സൈ​​​​​ൻ​​​​​മെ​​​​​ന്‍റ് (അ​​​​​മ​​​​​ന്‍റ്മെ​​​​​ന്‍റ്) റൂ​​​​​ൾ. ജ​​​​​ന​​​​​ങ്ങ​​​​​ൾ 200 വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ള​​​​​മാ​​​​​യി കൈ​​​​​വ​​​​​ശം​​​​ വ​​​​​ച്ച് അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ചു​​​​വ​​​​​രു​​​​​ന്ന ഭൂ​​​​​മി​​​​​ക്കു സ്ഥി​​​​​രാ​​​​​വ​​​​​കാ​​​​​ശം ന​​​​​ല്കാ​​​​​ൻ ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ​​​​​ക്കു ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ കു​​​​​ഴ​​​​​പ്പം സി​​​​​സ്റ്റ​​​​​ത്തി​​​​​ന്‍റേത​​​​​ല്ല, രാ​​​​ഷ്‌​​​​ട്രീ​​​​​യ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റേതാ​​​​​ണ്. മ​​​​​ന​​​​​സി​​​​​ല്ല എ​​​​​ന്ന​​​​​തു​​​​​ മാ​​​​​ത്ര​​​​​മാ​​​​​ണ് കാ​​​​​ര​​​​​ണം. മ​​​​​ന​​​​​സു​​​​​ണ്ടാ​​​​​ക​​​​​ണം; കാ​​​​​ര​​​​​ണം, നാ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ ചെ​​​​​ല​​​​​വി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ഭ​​​​​ര​​​​​ണ സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണ് ഇ​​​​​വി​​​​​ടെ​​​​​യും.

രാ​​​​​ജ​​​​​വി​​​​​ളം​​​​ബ​​​​രം ഇ​​​​​ന്നും

1958ൽ ​​​​​ഭൂ​​​​​മി​​​​​ക്കു സ്ഥി​​​​​രാ​​​​​വ​​​​​കാ​​​​​ശം ന​​​​​ൽ​​​​​കാ​​​​​ൻ നി​​​​​യ​​​​​മ​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യ നാ​​​​​ടാ​​​​​ണി​​​​​ത്. ജ​​​​​ന​​​​​ങ്ങ​​​​​ൾ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​കി​​​​​യ പ​​​​​ട്ട​​​​​യ​​​​​ത്തി​​​​​നു മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​വി​​​​​ടെ വി​​​​​ല​​​​​ക്കു​​​​​ക​​​​​ളും ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ളു​​​​​മു​​​​​ള്ള​​​​​ത്. 1822ൽ ​​​​​തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ രാ​​​​​ജാ​​​​​വ് കൃ​​​​​ഷി​​​​​ക്കാ​​​​​യി പ​​​​​തി​​​​​ച്ചും പാ​​​​​ട്ട​​​​​ത്തി​​​​​നും ന​​​​​ൽ​​​​​കി​​​​യ ഭൂ​​​​​മി​​​​​യു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​നു വി​​​​​ല​​​​​ക്കി​​​​​ല്ല. ദേ​​​​​വ​​​​​സ്വ​​​​​ത്തി​​​​​നും രാ​​​​​ജാ​​​​​വി​​​​​നും മ​​​​​ല​​​​​ബാ​​​​​റി​​​​​ൽ ജ​​​​ന്മി​​​​​ക്കും ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തി​​​​​നും വി​​​​​ല​​​​​ക്കി​​​​​ല്ല. സ്വാ​​​​​ത​​​​​ന്ത്ര്യാ​​​​​ന​​​​​ന്ത​​​​​രം ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​തി​​​​​ച്ചുകൊ​​​​​ടു​​​​​ത്ത​​​​​തെ​​​​​ല്ലാം പൊ​​​​​ല്ലാ​​​​​പ്പാ​​​​​ക്കി.

1964ലെ ​​​​​ഭൂ​​​​​പ​​​​​തി​​​​​വു ച​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​തി​​​​​നോ​​​​​ട​​​​​കം നി​​​​​ര​​​​​വ​​​​​ധി ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ൾ ജ​​​​​നാ​​​​​യ​​​​​ത്ത സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ വ​​​​​രു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​ഞ്ച് ഏ​​​​​ക്ക​​​​​ർ​​​​വ​​​​​രെ ഭൂ​​​​​മി പ​​​​​തി​​​​​ച്ചു​​​​ന​​​​​ൽ​​​​​കാ​​​​​ൻ വ്യ​​​​​വ​​​​​സ്ഥ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് പി​​​​​ന്നീ​​​​​ട് നാ​​​​​ല് ഏ​​​​​ക്ക​​​​​റും ഒ​​​​​രേ​​​​​ക്ക​​​​​റും 50 സെ​​​​​ന്‍റും 25 സെ​​​​​ന്‍റും മൂ​​​​​ന്നു സെ​​​​​ന്‍റു​​​​​മൊ​​​​​ക്കെ​​​​​യാ​​​​​ക്കി​​​​​യ​​​​​ത് ച​​​​​ട്ട​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ്. 12 വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു പ​​​​​തി​​​​​വു​​​​ഭൂ​​​​​മി കൈ​​​​മാ​​​​​റാ​​​​​ൻ പാ​​​​​ടി​​​​​ല്ലെ​​​​​ന്നും 25 വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു കൈ​​​​​മാ​​​​​റാ​​​​​ൻ പാ​​​​​ടി​​​​​ല്ലെ​​​​​ന്നും ഒ​​​​​ക്കെ ച​​​​​ട്ട​​​​​ഭേ​​​​​ദ​​​​​ഗ​​​​തി വ​​​​​രു​​​​​ത്തി​​​​​യ​​​​​ത് പി​​​​​ന്നീ​​​​​ട് എ​​​​​പ്പോ​​​​​ൾ വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും കൈ​​​​​മാ​​​​​റാമെ​​​​​ന്നും തി​​​​​രു​​​​​ത്തി. അ​​​​​ന​​​​​ന്തരാ​​​​​വ​​​​​കാ​​​​​ശി​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​ത്ര​​​​​മേ അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ള്ളൂ എ​​​​​ന്നു​​​​​ള്ള​​​​​തും ച​​​​​ട്ട​​​​​ത്തി​​​​​ൽ തി​​​​​രു​​​​​ത്തി. ഒ​​​​​രു ല​​​​​ക്ഷം രൂ​​​​​പ​​​​യ്​​​​​ക്കു​​​​​മേ​​​​​ൽ വാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു പ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ന​​​​​വ​​​​​കാ​​​​​ശ​​​​​മി​​​​​ല്ലെ​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ​​​​​യും ച​​​​​ട്ട​​​​​ത്തി​​​​​ൽ തി​​​​​രു​​​​​ത്തി വ്യ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ക്കി. ഇ​​​​​തെ​​​​​ല്ലാം ചെ​​​​​യ്​​​​​ത​​​​​ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​ർ​​​​​ക്കാ​​​​​ർ​​​​ ത​​​​​ന്നെ​​​​​യാ​​​​​ണ്. ഇ​​​​​തു സാ​​​​​ധ്യ​​​​​മാ​​​​​ണെ​​​​​ന്നി​​​​​രി​​​​​ക്കേ പ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ൽ കൃ​​​​​ഷി​​​​​യും വീ​​​​​ടും മാ​​​​​ത്ര​​​​​മേ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്നു​​​​​ള്ളൂ എ​​​​​ന്ന അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​വാ​​​​​ദം തി​​​​​രു​​​​​ത്താ​​​​​ൻ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​യ്​​​​​ക്കു ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​ലെ യു​​​​​ക്തി ദു​​​​​രൂ​​​​​ഹ​​​​​മാ​​​​​ണ്.

1958ലും 1960​​​​​ലും ഭൂപ​​​​​തി​​​​​വു നി​​​​​യ​​​​​മമുണ്ടാ​​​​​ക്കാ​​​​​ൻ അ​​​​​ന്ന​​​​​ത്തെ ജ​​​​​നനേ​​​​​താ​​​​​ക്ക​​​​​ൾ കാ​​​​​ട്ടി​​​​​യ ആ​​​​​ർ​​​​​ജ​​​​​വ​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​ത​​​​​യു​​​​​ടെ​​​​​യും ഒ​​​​​രു ക​​​​​ണി​​​​​കപോ​​​​​ലും​​​​ വേ​​​​​ണ്ട, നി​​​​​ർ​​​​​മാ​​​​​ണനി​​​​​രോ​​​​​ധ​​​​​ന​​​​​വും പ​​​​​ട്ട​​​​​യ വി​​​​​ത​​​​​ര​​​​​ണ ത​​​​​ട​​​​​സ​​​​​വും നീ​​​​​ക്കാ​​​​​ൻ. നി​​​​​യ​​​​​മം കീ​​​​​റാ​​​​​മു​​​​​ട്ടി​​​​​യാ​​​​​ണെ​​​​​ന്നു പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച്, വോ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രെ വി​​​​​ഡ്ഢി​​​​​ക​​​​​ളാ​​​​​ക്കു​​​​​ന്ന രാ​​​​​ഷ്‌​​​​ട്രീ​​​​​യ നേതൃത്വം ച​​​​​രി​​​​​ത്രം അ​​​​​റി​​​​​യ​​​​​ണം. ഇ​​​​​വ​​​​​ർ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ നി​​​​​യ​​​​​മം കീ​​​​​റാ​​​​​മു​​​​​ട്ടി​​​​​യാ​​​​​കു​​​​​ന്ന​​​​​തെ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ​​​​​ന്നുകൂ​​​​​ടി അ​​​​​വ​​​​​ർ പ​​​​​റ​​​​​യ​​​​​ണം.

(തു​​ട​​രും)

Kerala

സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി; ഇ​ടു​ക്കി​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​തെ പ​ട്ട​യ​വി​ത​ര​ണം ചെ​യ്തു​വെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ച്ചു​വെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

പ​ട്ട​യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി ഒ​രു ഉ​ത്ത​ര​വു​ണ്ടാ​കും വ​രെ പ​ട്ട​യ​വി​ത​ര​ണം പാ​ടി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Kerala

കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി

ആലപ്പുഴ: കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി. പ്രത്യേക ജില്ലയെന്ന ആവശ്യവും കർഷക പ്രശ്നങ്ങളും ഉന്നയിച്ച് ഈ മാസം 24 ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു.

മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിൽ വികസന പദ്ധതിയോ ദുരന്ത നിവാരണ പ്രവർത്തനമോ നടപ്പിലാക്കുമ്പോൾ മൂന്ന് ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം ആവശ്യമായി വരുന്നുണ്ട്. ഇത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നതായി ആം ആദ്മി പാർട്ടി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

കുട്ടനാട്ടിൽ നിന്ന് ആളുകൾ വലിയ തോതിൽ പാലായനം ചെയ്യുകയാണ്. കുട്ടനാട് കേന്ദ്രീകരിച്ച് ഭരണകേന്ദ്രം വന്നാൽ ഇതിന് പരിഹാരമാകും. ഈ ആവശ്യവും നെൽ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ഉന്നയിച്ചാണ് 24 ന് രാവിലെ 10 ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുന്നത്. തുടർ ദിവസങ്ങളിൽ ജനപ്രതിനിധികൾക്ക് നിവേദനം നൽകും.

താലൂക്ക്, വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചും ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്‍റ് രമേശൻ പാണ്ടിശേരി, സെക്രട്ടറി ഷിനു ജോർജ് കരൂർ, കുട്ടി മൂസ, പ്രമോദ് കുമാർ, തോമസ് അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

Kerala

പു​സ്ത​ക​പ്ര​കാശ​ന​ത്തി​ന് സി​പി​എം മെ​മ്പ​ർ​മാ​ർ വ​രെ എ​ത്തി; ച​ട​ങ്ങ് പാ​ർ​ട്ടി​യെ ചൊ​ടി​പ്പി​ച്ചു: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പു​സ്ക​പ്ര​കാ​ശ​ന​ത്തി​ന് പ​ങ്കെ​ടു​ത്ത​ത് സി​പി​എം വി​രു​ദ്ധ​രാ​ണെ​ന്ന സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന് മ​റു​പ​ടി​യു​മാ​യി പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. പാ​ർ​ട്ടി മെ​മ്പ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ച​ട​ങ്ങി​നെ​ത്തി​യെ​ന്നും ജ​ന​ക്കൂ​ട്ടം ക​ണ്ട് സി​പി​എം നേ​തൃ​ത്വ​ത്തി​ന് ഹാ​ലി​ള​കി​യെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഞാ​ൻ സി​പി​എം വി​രു​ദ്ധ​നാ​ണെ​ന്ന് രാ​ഗേ​ഷ് പ​റ​യു​ന്നു. എ​ന്ന് മു​ത​ലാ​ണ് ഞാ​ൻ സി​പി​എം വി​രു​ദ്ധ​നാ​യ​ത്? അ​തി​ന് കാ​ര​ണ​മെ​ന്താ​ണ്? അ​തു​കൂ​ടി അ​വ​ർ പ​റ​യ​ണം. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി പാ​ർ​ട്ടി​ക്ക​ക​ത്ത് ഈ ​വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഞാ​ൻ പോ​രാ​ട്ടം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ആ ​പോ​രാ​ട്ടം ഫ​ലം​ക​ണ്ടി​ല്ല എ​ന്ന ഘ​ട്ട​ത്തി​ലാ​ണ് ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ച്ച​ത്. ഇ​ത് വ്യ​ക്തി​പ​ര​മാ​യ വി​രോ​ധ​മാ​ണ് എ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നാ​ണ് ഇ​വ​ർ ശ്ര​മി​ക്കു​ന്ന​ത് എ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ്ര​തി​ക​രി​ച്ചു.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ല്‍ ഒ​രു​ത​ര​ത്തി​ലും സ​ത്യ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് കെ.​കെ. രാ​ഗേ​ഷ് പ​റ​യു​ന്ന​തെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നേ​താ​ക്ക​ൾ​ക്ക് ഏ​ങ്ങ​നെ ഇ​തു​പോ​ലെ ക​ള്ളം പ​റ​യാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ ചോ​ദി​ച്ചു.

District News

ജി​ല്ല​യി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ൽ 14,15 തീ​യ​തി​ക​ളി​ൽ ക്ലീ​നിം​ഗ് ഡ്രൈ​വ്

ക​ണ്ണൂ​ർ: ത​ദ്ദേ​ശ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന പ​രി​ധി​ക​ളി​ലും 14, 15 തീ​യ​തി​ക​ളി​ൽ ക്ലീ​നിം​ഗ് ഡ്രൈ​വ് ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട‌​ർ അ​രു​ൺ കെ. ​വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്സ​വ സ്ഥ​ല​ങ്ങ​ൾ, ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ, പ്ര​ധാ​ന​പ്പെ​ട്ട ടൗ​ണു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്ത​ണം. ശു​ചി​ത്വ മി​ഷ​ന്‍റെ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ്രൈ​വി​ന് നേ​തൃ​ത്വം ന​ൽ​ക​ണം. പൊ​തു​ഇ​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ന്നു വ​രു​ന്നു​ണ്ടെ​ങ്കി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന പ്ര​വ​ണ​ത തു​ട​രു​ന്നാ​യി യോ​ഗം വി​ല​യി​രു​ത്തി.

ഇ​തി​നെ​തി​രെ ബോ​ട്ടി​ൽ ബൂ​ത്തു​ക​ളും എം​സി​എ​ഫ് സം​വി​ധാ​ന​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്ക​ണം. മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​മ്പ​നി​യെ ഏ​ൽ​പ്പി​ക്ക​ണം. ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യും ഫ​ല​പ്ര​ദ​മാ​യി ന​ട​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.

വ​ന്യ​ജീ​വി ആക്രമണം, എ​ബി​സി സെ​ന്‍റർ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടി​നെക്കുറി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു.

വ​ന്യ​മൃ​ഗ ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സോ​ളാ​ർ തൂക്കുവേലി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ജ​ന​കീ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കൃ​ത്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണം.

തെ​രു​വു​നാ​യശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ബി​സി സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങ​ണം. തെ​രു​വു നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ നി​യോ​ഗി​ച്ച​വ​രു​ടെ സേ​വ​നം പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ബി​നോ​യ് കു​ര്യ​ൻ നി​ർ​ദേ​ശി​ച്ചു. കാ​ടുപി​ടി​ച്ചു കി​ട​ക്കു​ന്ന സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പാ​ലി​യേ​റ്റീ​വ് കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത വോ​ള​ന്‍റി​യ​ർ​മാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വോ​ള​ന്‍റി​യ​ർ​മാ​രെ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​ജെ. അ​രു​ൺ, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സ് സ​മ​രം ഭാ​ഗി​കം; ക​ണ്ണൂ​ർ-​ത​ല​ശേ​രി റൂ​ട്ടി​ൽ പൂ​ർ​ണം

ക​ണ്ണൂ​ര്‍: നാ​ടാ​ലി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​സു​ട​മ​സ്ഥ സം​ഘം ജി​ല്ല​യി​ൽ ആ​ഹ്വാ​നം ചെ​യ്ത ബ​സ് സ​മ​രം ഭാ​ഗി​കം. ക​ണ്ണൂ​ർ-​ത​ല​ശേ​രി റൂ​ട്ടി​ൽ സ​മ​രം പൂ​ർ​ണ​മാ​യി​രു​ന്നെ​ങ്കി​ലും മ​റ്റു പ​ല​യി​ട​ങ്ങ​ളി​ലും ചി​ല ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി.

ഇ​രി​ട്ടി-​ത​ല​ശേ​രി റൂ​ട്ടി​ലും പ​യ്യ​ന്നൂ​ർ-​ത​ളി​പ്പ​റ​ന്പ്-​ക​ണ്ണൂ​ർ റൂ​ട്ടു​ക​ളി​ലും പാ​നൂ​ർ മേ​ഖ​ല​ക​ളി​ലും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. കൂ​ടു​ത​ൽ ബ​സു​ക​ളും സ​മ​ര​ത്തി​ലാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ടു​ത​ലാ​യി സ​ർ​വീ​സ് ന​ട​ത്തി. സാ​ധാ​ര​ണ നി​ല​യി​ലു​ള്ള ബ​സ് സ​ർ​വീ​സു​ക​ളി​ല്ലാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ വ​ല​ച്ചു.

ന​ടാ​ലി​ൽ ബൈ​പ്പാസി​ൽ അ​ടി​പ്പാ​ത​യി​ല്ലാ​ത്ത​ത് കാ​ര​ണം ക​ണ്ണൂ​ർ-​ത​ല​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ൾ​ക്ക് ന​ടാ​ലി​ൽ നി​ന്ന് ത​ല​ശേ​രി​യി​ലെ​ത്താ​ൻ ആ​റു​കി​ലോ​മീ​റ്റ​റോ​ളം അ​ധി​കദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു ഇ​ന്ന​ലെ ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പൂ​ർ​ണ​മാ​യും സ​മ​രം ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന​ത്.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ക​ണ്ണൂ​ർ-​ത​ല​ശേ​രി റൂ​ട്ടി​ൽ ആ​റു സ​ർ​വീ​സു​ക​ളും ക​ണ്ണൂ​ർ-കൂ​ത്തു​പ​റ​മ്പ് റൂ​ട്ടി​ൽ അ​ഞ്ച് സ​ർ​വീ​സു​ക​ളും അ​ധി​ക​മാ​യി ന​ട​ത്തി. ക​ണ്ണൂ​ർ ഇ​രി​ട്ടി റൂ​ട്ടി​ലും കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തി. ക​ണ്ണൂ​ർ-ത​ല​ശേ​രി ​റൂ​ട്ടി​ൽ ഓ​രോ 15 മി​നു​ട്ടി​ലും കൂ​ത്തു​പ​റ​മ്പ് റൂ​ട്ടി​ൽ ഓ​രോ 20 മി​നു​ട്ടി​ലും സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ല​ശേ​രി, പ​യ്യ​ന്നൂ​ർ ഡി​പ്പോ​ക​ളി​ൽ നി​ന്നും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തി.

Kerala

അ​ഭി​മു​ഖം ന​ൽ​കി​യ​ത് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മ​ല്ല; രാ​ഗേ​ഷി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം കേ​ട്ട​പ്പോ​ൾ ചി​രി വ​ന്നു: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ ഫ​ണ്ട് വെ​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ സി​പി​എം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ. രാ​ഗേ​ഷി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം കേ​ട്ടു. നേ​ര​ത്തെ പ​റ​യു​ന്ന​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും പു​തി​യ കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് തോ​ന്നി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ചി​ല​തൊ​ക്കെ കേ​ട്ട​പ്പോ​ൾ ചി​രി​യാ​ണ് വ​ന്ന​ത്. ഏ​ഷ്യാ​നെ​റ്റി​ന് അ​ഭി​മു​ഖം ന​ൽ​കി​യ​ത് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മ​ല്ല. കൈ​ര​ളി എ​ന്‍റെ അ​ഭി​മു​ഖം സം​പ്രേ​ഷ​ണം ചെ​യ്യു​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ അ​ത് അ​വ​ർ​ക്ക് കൊ​ടു​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഏ​ഷ്യാ​നെ​റ്റി​ന് ന​ൽ​കി​യ​ത്. കൈ​ര​ളി ഒ​ഴി​കെ ആ​ർ​ക്ക് അ​ഭി​മു​ഖം ന​ൽ​കി​യാ​ലും പാ​ർ​ട്ടി ഇ​തേ വാ​ദ​മാ​ണ് ഉ​ന്ന​യി​ക്കു​ക.'-​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഏ​ഷ്യാ​നെ​റ്റി​ന് അ​ഭി​മു​ഖം ന​ൽ​കാ​ൻ മ​റ്റൊ​രു കാ​ര​ണം കൂ​ടി​യു​ണ്ടെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. "ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഏ​ഷ്യാ​നെ​റ്റി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ത്തു​വെ​ന്നാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രി​ലെ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. അ​തി​ൻ്റെ സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല. ആ ​കേ​സി​ന്‍റെ കാ​ര്യം മ​ധു​സൂ​ദ​ന​നും ഏ​ഷ്യ​നെ​റ്റി​നും മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യൂ.

അ​ഭി​മു​ഖ​ത്തി​ൽ ഞാ​ൻ ആ ​കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ കി​ട്ടി​യ മ​റു​പ​ടി നാ​ല് വ​ർ​ത്തി​നി​ട​യി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ചാ​ന​ലി​നെ​തി​രെ ഒ​രു പ​രാ​തി​യും ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​ണ്. പ​യ്യ​ന്നൂ​രി​ലെ പാ​ര്‍​ട്ടി​യെ കൂ​ട്ടി യോ​ജി​പ്പി​ക്കാ​ന്‍ ത​നി​ക്ക് ക​ഴി​യി​ല്ല എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ്ടേ? ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ചി​ല ആ​ളു​ക​ള്‍​ക്ക് ആ​ത്മ​നി​ഷ്ഠ​മാ​യി തോ​ന്നി, അ​വ​ര്‍ ന​ട​പ്പി​ലാ​ക്കി. 21 പേ​രി​ല്‍ 17 പേ​രും ഏ​രി​യ സെ​ക്ര​ട്ട​റി​യെ മാ​റ്റ​രു​തെ​ന്ന് പ​റ​ഞ്ഞു.

"ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഇ​പ്പോ​ള്‍ അ​ര്‍​ധ​രാ​ത്രി​യാ​ണ് എ​ന്ന് എം.​വി ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​ത് അം​ഗീ​ക​രി​ച്ചു പോ​കാ​ന്‍ എ​ല്ലാ​വ​രെ​യും കി​ട്ടി​ല്ല. അ​ക്കാ​ര്യം അ​ന്നേ പ​റ​ഞ്ഞ​താ​ണ് കു​ന്ന​രു സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പെ​ര​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യി​ല്‍ നി​ന്ന് പി​രി​ച്ച പ​ണം അ​ക്കൗ​ണ്ടി​ല്‍ വ​ന്നി​ല്ല. 2021 ല്‍ ​ഇ​ക്കാ​ര്യം പ​റ​ഞ്ഞു. അ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ആ​ണ്.'-​കു​ഞ്ഞി​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ത് വി​ശ​ദീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ല്ല. വ​ര​വ് കൂ​ടി​യ​പ്പോ​ള്‍ ചെ​ല​വും കൂ​ട്ടി​യാ​ണ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത്. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ട​ന്ന് 11 മാ​സം ക​ഴി​ഞ്ഞി​ട്ട് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ പു​തി​യ ചെ​ല​വു​ക​ള്‍ വ​ന്ന​ത് എ​ങ്ങ​നെ? വൗ​ച്ച​റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു എ​ന്നാ​ണ് ഓ​ഡി​റ്റി​ങ്ങി​ല്‍ എ​ഴു​തി ന​ല്‍​കി​യ​ത്.

ധ​ന​രാ​ജ് ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ക​ണ​ക്ക് പ​റ​യാ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി തൈ​യാ​റാ​യി​ട്ടി​ല്ല. കെ​ട്ടി​ട നി​ര്‍​മ്മാ​ണ ഫ​ണ്ടി​ല്‍ നി​ന്നും ധ​ന​രാ​ജ് ഫ​ണ്ടി​ല്‍ നി​ന്നും 54 ല​ക്ഷം രൂ​പ പാ​ര്‍​ട്ടി​യ്ക്ക് ന​ഷ്ട​പ്പെ​ട്ടു. വ്യ​ക്തി വി​രോ​ധ​മെ​ന്ന രാ​ഗേ​ഷി​ന്‍റെ ആ​രോ​പ​ണ​ത്തി​നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മ​റു​പ​ടി പ​റ​ഞ്ഞു. അ​ങ്ങ​നെ ഉ​ണ്ടെ​ങ്കി​ല്‍ ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​ങ്ങ​നെ ഒ​രു ച​ര്‍​ച്ച വ​ന്നി​ട്ടി​ല്ല. ര​സീ​ത് ആ​രു​ടെ ക​യ്യി​ല്‍ നി​ന്നാ​ണ് ന​ഷ്ട​പ്പെ​ട്ട​ത് എ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യു​ടെ ക​യ്യി​ല്‍ നി​ന്ന് ന​ഷ്ട​പ്പെ​ട്ടു എ​ന്ന് ആ​ദ്യം പ​റ​ഞ്ഞ ര​സീ​ത് പി​ന്നീ​ട് ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ ഹാ​ജ​രാ​ക്കി. അ​തെ​ങ്ങ​നെ സാ​ധി​ച്ചു​വെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ചോ​ദി​ച്ചു.

National

നബ്‌രംഗ്പുരിനെ മാവോയിസ്റ്റ് മുക്ത ജില്ലയായി പ്രഖ്യാപിച്ചു

ഭു​​​വ​​​നേ​​​ശ്വ​​​ർ: ഒ​​​ഡീ​​​ഷ​​​യി​​​ലെ ന​​​ബ്‌​​​രം​​​ഗ്പു​​​ർ ജി​​​ല്ല​​​യെ മാ​​​വോ​​​യി​​​സ്റ്റ് മു​​​ക്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. ജി​​​ല്ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഒ​​​ന്പ​​​ത് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ഛത്തീ​​​സ്ഗ​​​ഡി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണ് ന​​​ബ്‌​​​രം​​​ഗ്പു​​​ർ മാ​​​വോ​​​യി​​​സ്റ്റ് മു​​​ക്ത​​​മാ​​​യ​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ഏ​​​ഴു വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളാ​​​ണു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. നി​​​ര​​​വ​​​ധി മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ബ്‌‌​​​രം​​​ഗ്പു​​​രി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യി​​​രു​​​ന്നു. 2011ൽ ​​​ബി​​​ജെ​​​ഡി എം​​​എ​​​ൽ​​​എ ജ​​​ഗ​​​ബ​​​ന്ധു മാ​​​ജി​​​യും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പി.​​​കി. പ​​​ത്രോ​​​യും മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Kerala

മ​ക​ര​വി​ള​ക്ക്; പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന ബു​ധ​നാ​ഴ്ച (ജനുവരി 14) പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലും വ​ലി​യ​കോ​യി​ക്ക​ൽ ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ മു​ന്നൂ​റി​ല​ധി​കം പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചു.

ഡി​വൈ​എ​സ്പി ജി.​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​യു​ധ​സേ​ന ഘോ​ഷ​യാ​ത്ര​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഒ​പ്പ​മു​ണ്ടാ​കും.

National

ഗോവയിൽ മൂന്നാമതൊരു ജില്ലകൂടി

പ​​​നാ​​​ജി: ഗോ​​​വ​​​യി​​​ൽ കു​​ശാ​​വ​​തി എ​​ന്ന പേ​​രി​​ൽ പു​​തി​​യ ജി​​ല്ല വ​​രു​​ന്നു. വി​​​ജ്ഞാ​​​പ​​​നം ഉ​​​ട​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​മോ​​​ദ് സാ​​​വ​​​ന്ത് അ​​റി​​യി​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്നാ​​​മ​​​ത്തെ ജി​​​ല്ല​​​യാ​​​ണി​​ത്. മേ​​ഖ​​ല​​യി​​ലൂ​​ടെ​​യു​​ള്ള ന​​​ദി​​​യു​​​ടെ പേ​​​രാ​​​ണ് കു​​​ശാ​​​വ​​​തി. നാ​​​ല് താ​​​ലൂ​​​ക്കു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ ജി​​​ല്ല​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ ദ​​​ക്ഷി​​​ണ ഗോ​​​വ ജി​​​ല്ല​​​യാ​​​യി​​​രി​​​ക്കും ആ​​സ്ഥാ​​നം.

ദ​​​ക്ഷി​​​ണ ഗോ​​​വ​​​യി​​​ലെ ക​​​ള​​​ക്ട​​​ർ​​ക്കാ​​യി​​രി​​ക്കും അ​​ധി​​ക​​ചു​​മ​​ത​​ല. 27 ശ​​​ത​​​മാ​​​നം ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​രു​​ള്ള ജി​​ല്ല​​യ്ക്കു​​വേ​​ണ്ടി കേ​​​ന്ദ്ര​​​ത്തോ​​​ട് കൂ​​​ടു​​​ത​​​ൽ ഫ​​​ണ്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. നോ​​​ർ​​​ത്ത് ഗോ​​​വ, സൗ​​​ത്ത് ഗോ​​​വ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​പ്പോ​​ഴു​​ള്ള ര​​​ണ്ട് ജി​​​ല്ല​​​ക​​​ൾ.

Kerala

വി. ​പ്രി​യ​ദ​ര്‍​ശി​നി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വ് പ്രി​യ​ദ​ര്‍​ശി​നി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കും. സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ് പ്രി​യ​ദ​ര്‍​ശി​നി.

സി​പി​എം വ​ര്‍​ക്ക​ല ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ്. 15 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫ് നി​ല​നി​ര്‍​ത്തി​യ​ത്. 13 സീ​റ്റു​ക​ളാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ ആ​റു സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഭ​ര​ണം പി​ടി​ക്കാ​നാ​യി​ല്ല. എ​ൻ​ഡി​എ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സീ​റ്റി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ൽ ആ​ര്‍​പി ശി​വ​ജി സി​പി​എം ക​ക്ഷി നേ​താ​വാ​കും. കോ​ര്‍​പ​റേ​ഷ​നി​ലെ പു​ന്ന​യ്ക്കാ​മു​ക​ള്‍ കൗ​ണ്‍​സി​ല​റാ​ണ് ശി​വ​ജി.

Kerala

അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി; ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു

അ​ടി​മാ​ലി: ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ. അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ക​ള​ക്ട​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​നു​മ​തി ഗ്ലാ​സ് ബ്രി​ഡ്ജി​നി​ല്ല. പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കൈ​മാ​റി.

ആ​ന​ച്ചാ​ൽ കാ​നാ​ച്ചേ​രി​യി​ലെ എ​ൽ​സ​മ്മ​യു​ടെ ഭൂ​മി​യി​ലാ​ണ് ഗ്ലാ​സ് ബ്രി​ഡ്ജ് നി​ർ​മി​ച്ച​ത്. ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ട്ട് 35 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം. ഒ​രേ സ​മ​യം 40 പേ​ർ​ക്ക് ക​യ​റി നി​ൽ​ക്കാം. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ ഉ​ദ്ഘാ​ട​നം.

പാ​ലം നി​ർ​മാ​ണം നി​ർ​ത്ത​ണ​മെ​ന്ന് പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ച്ച് ഒ​ന്നി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും മെ​മ്മോ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​നു​മ​തി​യി​ല്ലാ​തെ മ​ണ്ണ് നീ​ക്കി​യെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്തി​യെ​ന്നും കു​ഞ്ചി​ത്ത​ണ്ണി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടു​മു​ണ്ട്.

Kerala

അ​നീ​ഷ് ജോ​ർ​ജി​ന് തൊ​ഴി​ൽ സ​മ്മ​ർ​ദം ഇ​ല്ലാ​യി​രു​ന്നു: ജി​ല്ലാ ക​ള​ക്ട​ർ

ക​ണ്ണൂ​ർ: ബി​എ​ൽ​ഓ അ​നീ​ഷ് ജോ​ർ​ജി​ന്റെ ആ​ത്മ​ഹ​ത്യ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ. അ​നീ​ഷ് ജോ​ർ​ജി​ന് തൊ​ഴി​ൽ സ​മ്മ​ർ​ദം ഇ​ല്ലാ​യി​രു​ന്നെ​ന്നും ആ​കെ വി​ത​ര​ണം ചെ​യ്യാ​ൻ ബാ​ക്കി ഉ​ണ്ടാ​യി​രു​ന്ന​ത് 50 ഫോ​മു​ക​ൾ മാ​ത്ര​മാ​യി​രു​ന്നെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

അ​നീ​ഷ് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കൃ​ത്യ​മാ​യി നി​റ​വേ​റ്റി വ​രു​ന്ന ആ​ളാ​ണ്. സ​ഹാ​യം വേ​ണ്ട​തു​ണ്ടോ എ​ന്ന​റി​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ച​പ്പോ​ഴും ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി​യെ​ന്നും ക​ള​ക്ട​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. പോ​ലീ​സി​ന്റെ​യും വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ലും ആ​ത്മ​ഹ​ത്യ​യി​ൽ തൊ​ഴി​ൽ സ​മ്മ​ർ​ദം ഇ​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

പോ​ലീ​സി​ലൂ​ടെ​യും ഭ​ര​ണ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും നി​ല​വി​ൽ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളും ബി​എ​ൽ​ഒ​യു​ടെ മ​ര​ണ​വും ത​മ്മി​ൽ വ്യ​ക്ത​മാ​യ ബ​ന്ധം സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

Latest News

Corehub Up