x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ പ​നി പി​ടി​മു​റു​ക്കി

സ്വ​ന്തം ലേ​ഖി​ക
Published: June 15, 2026 06:53 AM IST | Updated: June 15, 2026 06:53 AM IST


ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ രം​ഗ​ത്ത് ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു. പ​നി, ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

നി​ല​വി​ലെ ക​ണ​ക്ക് പ്ര​കാ​രം ര​ണ്ടാ​ഴ്ച​ക്കി​ടെ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം 7230 പേ​ർ പ​നി​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യ്ക്കെ​ത്തി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും ദി​നം പ്ര​തി വ​ർ​ധ​ന​വു​ണ്ട്. ഈ ​മാ​സം ഇ​തു​വ​രെ​യാ​യി 190 പേ​ർ ഡെ​ങ്കി രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ​പ്പോ​ൾ, ഇ​വ​രി​ൽ 27 പേ​ർ​ക്ക് രോ​ഗം സ്ഥി​തി​ക​രി​ച്ചു. ഡെ​ങ്കി​പ്പ​നി​ക്ക് പു​റ​മെ എ​ലി​പ്പ​നി​യും, മ​ഞ്ഞ​പ്പി​ത്ത​വും സ്ഥി​തി​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണി​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ക​ണ​ക്കു​ക​ൾ കൂ​ടി പ​രി​ശോ​ധി​ച്ചാ​ൽ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കും.ജി​ല്ല​യി​ൽ പ​നി വ്യാ​പ​ന​ത്തോ​ടൊ​പ്പം പ​നി മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പാ​നൂ​ർ മേ​ഖ​ല​യി​ലാ​ണ് ര​ണ്ടു​പേ​ർ പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്. പാ​നൂ​ർ സ്വ​ദേ​ശി​നി റി​യ​യ്ക്ക് പ​നി മൂ​ർ​ച്ഛി​ച്ച് മെ​നി​ഞ്ചൈ​റ്റ​സാ​യി മ​ര​ണം സം​ഭ​വി​ച്ചു. കൂ​ടാ​തെ പാ​നൂ​രി​ലെ ശ്യാം ​പ്ര​സാ​ദും പ​നി ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.പ്ര​ദേ​ശ​ത്ത് പ​നി വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. മ​റ്റ് ജി​ല്ല​ക​ളി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. സം​സ്ഥാ​ന​ത്താ​കെ ര​ണ്ടാ​ഴ്ച​യ്ക്ക​കം 133847 പേ​ർ പ​നി​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ. 2608 പേ​ർ ഡെ​ങ്കി രോ​ഗ ല​ക്ഷ​ണ​വു​മാ​യെ​ത്തി​യ​പ്പോ​ൾ 707 പേ​ർ​ക്ക് രോ​ഗം സ്ഥി​രീക​രി​ച്ചു. അ​തേ സ​മ​യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്.

കാ​ല വ​ർ​ഷം എ​ത്തി​യ​തോ​ടെ​യാ​ണ് രോ​ഗം വ്യാ​പ​ക​മാ​യ​ത്. കൊ​തു​ക് വ​ഴി​യാ​ണ് കൂ​ടു​ത​ൽ രോ​ഗ​ങ്ങ​ളും പ​ട​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് കൊ​തു​ക് വ​ള​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യും പ​രി​സ​ര ശു​ചി​ത്വം പാ​ലി​ച്ചും മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

Tags : nattu vishesham Fever grips district

Recent News

Corehub Up