x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണം ബം​പ​ര്‍: ജി​ല്ലാ​ത​ല വി​ല്‍​പ്പ​ന ഉ​ദ്ഘാ​ട​നം 20ന്

വെബ് ഡെസ്ക്
Published: July 18, 2026 10:16 PM IST | Updated: July 18, 2026 10:16 PM IST

പ്രതീകാത്മക ചിത്രം

​തൊ​ടു​പു​ഴ: തി​രു​വോ​ണം ബം​പ​ര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 20ന് ​ഉ​ച്ച​യ്ക്ക് 12.30ന് ​തൊ​ടു​പു​ഴ ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൗ​ണ്‍​സി​ല​ര്‍ ആ​തി​ര ജോ​ഷി മു​ഖ്യാ​തി​ഥി​യാ​കും. ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍, വി​ല്‍​പ്പ​ന​ക്കാ​ര്‍, എ​ജ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

30 കോ​ടി​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം ഒ​രു കോ​ടി വീ​തം 20 പേ​ര്‍​ക്കും മൂ​ന്നാം സ​മ്മാ​നം 25 ല​ക്ഷം വീ​തം 20 പേ​ര്‍​ക്കും നാ​ലാം സ​മ്മാ​നം അ​ഞ്ചു ല​ക്ഷം വീ​തം 10 പേ​ര്‍​ക്കും അ​ഞ്ചാം സ​മ്മാ​നം ര​ണ്ടു ല​ക്ഷം വീ​തം 10 പേ​ര്‍​ക്കും ല​ഭി​ക്കും. ആ​കെ 125 കോ​ടി 54 ല​ക്ഷം രൂ​പ സ​മ്മാ​ന​യി​ന​ത്തി​ല്‍ ന​ല്‍​കും. ടി​ക്ക​റ്റ് വി​ല 500 രൂ​പ​യാ​ണ്. ന​റു​ക്കെ​ടു​പ്പ് സെ​പ്റ്റം​ബ​ര്‍ 26ന് ​ന​ട​ക്കും.

Tags : Local News Nattuvishesham Thiruvonam Bumper Inauguration

Recent News

Corehub Up