പ്രതീകാത്മക ചിത്രം
നാല് വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം
കൊച്ചി: ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് 28ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പ്രാദേശിക അവധി പ്രഖ്യാപിച്ചു.
കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനിലെ 19ാം വാര്‍ഡ് (അയ്യപ്പന്‍കാവ്), പാറക്കടവ് പഞ്ചായത്തിലെ നാലാം വാര്‍ഡ് (പുളിയനം സൗത്ത്), പൂതൃക്ക പഞ്ചായത്തിലെ എട്ടാം വാര്‍ഡ് (കോലഞ്ചേരി ഈസ്റ്റ്), വടക്കേക്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് (മടപ്ലാതുരുത്ത് ഈസ്റ്റ്) എന്നിവയുടെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റ്യൂട്ടറി ബോഡികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.
ഈ നാല് വാര്‍ഡുകളിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജി. പ്രിയങ്ക ഉത്തരവിറക്കി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂര്‍ (26ന് വൈകിട്ട് ആറു മുതല്‍ 28 വൈകിട്ട് ആറു വരെയും) വോട്ടെണ്ണല്‍ ദിവസമായ 29നും ഈ വാര്‍ഡുകളുടെ പരിധിയില്‍ പൂര്‍ണമായും മദ്യനിരോധനം ഏര്‍പ്പെടുത്തും.
Tags : Nattuvishesham DistrictNews DeepikaNews holiday