x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യൂ​ൾ അ​ക്കൗ​ണ്ട് ത​ട്ടി​പ്പി​ൽ വീ​ഴ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്

വെബ് ഡെസ്ക്
Published: September 25, 2026 03:18 AM IST | Updated: September 25, 2026 03:18 AM IST

പ്രതീകാത്മക ചിത്രം

വാ​ട​ക​യ്ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടും സിം ​കാ​ർ​ഡും

ആ​ലു​വ: ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും സിം ​കാ​ർ​ഡും വാ​ട​ക ന​ൽ​കി കൈ​കാ​ര്യം ചെ​യ്യു​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കാ​രു​ടെ കെ​ണി​യി​ൽ വീ​ഴ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ്. മൂ​വാ​യി​രം രൂ​പ മു​ത​ൽ 10,000 രൂ​പ വ​രെ വാ​ട​ക ന​ൽ​കി ഇ​വ സ്വ​ന്ത​മാ​ക്കു​ന്ന ത​ട്ടി​പ്പു​കാ​രു​ടെ കെ​ണി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ് കൂ​ടു​ത​ൽ വീ​ഴു​ന്ന​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

സ്വ​ന്തം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളോ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ അ​പ​രി​ചി​ത​രു​മാ​യി പ​ങ്കു​വ​യ്ക്ക​രു​ത്. മ​റ്റൊ​രാ​ളു​ടെ അ​ന​ധി​കൃ​ത പ​ണം അ​ല്ലെ​ങ്കി​ൽ ത​ട്ടി​പ്പ് പ​ണം സ്വീ​ക​രി​ക്കു​ക​യും കൈ​മാ​റു​ക​യും ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​ക്കൗ​ണ്ടാ​ണ് മ്യൂ​ൾ അ​ക്കൗ​ണ്ട്. ഇ​ത്ത​രം അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് റൂ​റ​ൽ പോ​ലി​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ ത​ട്ടി​പ്പി​ലൂ​ടെ കൈ​ക്ക​ലാ​ക്കു​ന്ന പ​ണം സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യെ​ടു​ക്കാ​ൻ ഇ​ത്ത​രം വാ​ട​ക​യ്ക്ക് എ​ടു​ത്ത അ​ക്കൗ​ണ്ടു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ ഇ​ര​യാ​കു​ന്ന​ത്. കേ​ര​ള​ത്തി​ന് അ​ക​ത്തും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ത്തു​ന്ന ത​ട്ടി​പ്പി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക​യാ​ണ് വാ​ട​ക അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

കെ​ണി​യി​ൽ വീ​ഴ്ത്താ​ൻ വ​ലി​യ വാ​ഗ്ദാ​നം

വ​ലി​യ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. ആ​ഴ്ച തോ​റും ഒ​രു നി​ശ്ചി​ത തു​ക ത​രാ​മെ​ന്നും അ​തു​മ​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ടി​ൽ വ​രു​ന്ന തു​ക​യ്ക്ക് ക​മ്മീ​ഷ​ൻ ന​ൽ​കാ​മെ​ന്നു​മൊ​ക്കെ​യാ​ണ് ഇ​വ​രു​ടെ വാ​ഗ്ദാ​നം. ബൈ​ക്കി​ന്‍റെ​യും മൊ​ബൈ​ലി​ന്‍റെയു​മെ​ല്ലാം ഇ​എം​ഐ അ​ട​ഞ്ഞു പോ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വീ​ഴു​ന്ന​ത്.

ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം ത​ട്ടി​പ്പ് സം​ഘ​ത്തി​ന് മാ​ത്ര​മാ​യി​രി​ക്കും. വ​ലി​യൊ​രു തു​ക​യു​ടെ ഇ​ട​പാ​ട് ആ​യി​രി​ക്കും ഒ​രു ചെ​റി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​ന്നി​ട്ടു​ണ്ടാ​കു​ക. ഇ​തോ​ടെ സൈ​ബ​ർ കേ​സി​ൽ അ​ക്കൗ​ണ്ട് ഉ​ട​മ​യും ഉ​ൾ​പ്പ​ടും. സൈ​ബ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​രാ​തി​യു​മാ​യി പൊ​ലി​സ് സ്റ്റേ​ഷ​നെ സ​മീ​പി​ക്കു​മ്പോ​ഴാ​ണ് അ​ക്കൗ​ണ്ട് എ​ടു​ത്തു ന​ൽ​കി​യ​വ​ർ മി​ക്ക​വാ​റും സം​ഭ​വം അ​റി​യു​ന്ന​ത്.

അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ
മ​റ്റൊ​രാ​ളെ​യും അ​നു​വ​ദി​ക്ക​രു​ത്

സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് മ​റ്റാ​രെ​യും അ​നു​വ​ദി​ക്ക​രു​തെ​ന്ന് എ​റ​ണാ​കു​ള റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റൊ​രാ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യി സ്വ​ന്തം പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ൽ​കു​ക​യോ മ​റ്റു​ള്ള​വ​രു​ടെ പ​ണം നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ സ്വീ​ക​രി​ക്കു​ക​യോ മാ​റ്റു​ക​യോ അ​രു​ത്. അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന ഇ​ട​പാ​ടു​ക​ളു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം അ​ക്കൗ​ണ്ട് ഉ​ട​മ​യ്ക്കാ​യി​രി​ക്കും.

നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​ന് ക​മ്മീ​ഷ​നോ പ്ര​തി​ഫ​ല​മോ ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വാ​ഗ്ദാ​നം ചെ​യ്ത് ആ​രെ​ങ്കി​ലും സ​മീ​പി​ച്ചാ​ൽ അ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സ്ഥ​ല​ത്തെ പൊ​ലി​സ് സ്റ്റേ​ഷ​നി​ലോ 1930 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews account' scams

Recent News

Corehub Up