Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Account

സ​ഹോ​ദ​രി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​സ്ഥി​കൂ​ട​വു​മാ​യി എ​ത്തി സ​ഹോ​ദ​രൻ

ഭു​വ​നേ​ശ്വ​ർ: അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​സ്ഥി​കൂ​ട​വു​മാ​യി എ​ത്തി ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ജി​തു മു​ണ്ട. മ​രി​ച്ച​പോ​യ ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം പി​ൻ​വ​ലി​ക്കാ​നാ​ണ് ജി​തു സ​ഹോ​ദ​രി ക​ൽ​റ മു​ണ്ട​യു​ടെ അ​സ്ഥി​കൂ​ട​വു​മാ​യി ബാ​ങ്കി​ലെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച ഒ​ഡി​ഷ ഗ്രാ​മീ​ൺ ബാ​ങ്ക് ത​ങ്ങ​ൾ രേ​ഖ​ക​ൾ മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ക്കൗ​ണ്ട് ഉ​ട​മ നേ​രി​ട്ട് വ​ര​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ജി​തു മു​ണ്ട​യ്ക്ക് ബാ​ങ്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത​ത് പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കി​യെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

ഒ​ഡീ​ഷ​യി​ലെ കെ​യ്ഞ്ചോ​ർ ജി​ല്ല​യി​ലാ​ണ് 50കാ​ര​നാ​യ ജി​തു മു​ണ്ട, ത​ന്‍റെ മ​രി​ച്ചു​പോ​യ സ​ഹോ​ദ​രി ക​ൽ​റ മു​ണ്ട​യു​ടെ അ​സ്ഥി​കൂ​ട​വു​മാ​യി ബാ​ങ്കി​ലെ​ത്തി​യ​ത്. ക​ൽ​റ മു​ണ്ട​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന 19300 രൂ​പ പി​ൻ​വ​ലി​ക്കാ​നാ​യി​രു​ന്നു ജി​തു മു​ണ്ട ഈ ​ക​ടും​കൈ ചെ​യ്ത​ത്.

അ​ക്കൗ​ണ്ട് ഉ​ട​മ നേ​രി​ട്ട് വ​ന്നാ​ലേ പ​ണം ന​ൽ​കാ​നാ​വൂ എ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തി​നാ​ലാ​ണ് അ​സ്ഥി​കൂ​ട​വു​മാ​യി ബാ​ങ്കി​ലെ​ത്തി​യ​തെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. മ​രി​ച്ചു​പോ​യ സ​ഹോ​ദ​രി​ക്ക് പെ​ൻ​ഷ​ൻ ഇ​ന​ത്തി​ലും മ​റ്റു​മാ​യി ല​ഭി​ച്ച 19300 രൂ​പ ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്നു​ള്ള താ​ത്കാ​ലി​ക ര​ക്ഷ​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

സ​ഹോ​ദ​രി​യു​ടെ അ​സ്ഥി​കൂ​ടം തു​ണി​യി​ൽ പൊ​തി​ഞ്ഞ് മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ചു​മ​ന്നാ​ണ് ജി​തു മു​ണ്ട ബാ​ങ്കി​ലെ​ത്തി​യ​ത്. ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​തു​ക​ണ്ട് പ​ക​ച്ചു​പോ​യി. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ദ്ദേ​ഹ​ത്തെ അ​നു​ന​യി​പ്പി​ച്ചു. സം​ഭ​വം അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ ഒ​ഡീ​ഷ റ​വ​ന്യൂ മ​ന്ത്രി സു​രേ​ഷ് പൂ​ജാ​രി ഇ​ട​പെ​ട്ടു. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത ന​ട​പ​ടി​യെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഒ​ടു​വി​ൽ ബാ​ങ്ക് പ​ണം ന​ൽ​കാ​ൻ സ​മ്മ​തി​ച്ച​താ​യാ​ണ് വി​വ​രം. ക​ൽ​റ മു​ണ്ട​യു​ടെ അ​സ്ഥി​ക​ൾ വീ​ണ്ടും സം​സ്ക​രി​ച്ചു.

Latest News

Corehub Up