x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ല്‍​ശേ​ഷി​യെ സം​രം​ഭ​ക​ത്വ​മാ​ക്കി മാ​റ്റു​ന്ന വി​ദ്യാ​ഭ്യാ​സ അ​ന്ത​രീ​ക്ഷം ല​ക്ഷ്യ​മി​ട​ണം: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: September 25, 2026 03:21 AM IST | Updated: September 25, 2026 03:21 AM IST

വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: അ​റി​വി​നെ തൊ​ഴി​ല്‍​ശേ​ഷി​യാ​ക്കി, തൊ​ഴി​ല്‍​ശേ​ഷി​യെ സം​രം​ഭ​ക​ത്വ​മാ​ക്കി മാ​റ്റു​ന്ന വി​ദ്യാ​ഭ്യാ​സ അ​ന്ത​രീ​ക്ഷ​മാ​ണ് കേ​ര​ളം ല​ക്ഷ്യ​മി​ടേ​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​വാ​ക്ക​ളു​ടെ ക​ഴി​വു​ക​ളെ​യും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​ത്തെ​യും കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കേ​ണ്ട​തു​ണ്ട്. യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി വ​ലി​യ പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​ത്. വ​രും​ത​ല​മു​റ​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ ഭാ​വി ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ധാ​ന ദൗ​ത്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.
സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​തി​വേ​ഗ വ​ള​ര്‍​ച്ച​യും അ​റി​വി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള വി​കാ​സ​വും ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ​രം​ഗ​വും കാ​ലാ​നു​സൃ​ത​മാ​യി മാ​റേ​ണ്ട​തു​ണ്ട്.

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, റോ​ബോ​ട്ടി​ക്‌​സ്, ഡാ​റ്റാ സ​യ​ന്‍​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ മു​ന്നേ​റ്റ​ങ്ങ​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സാ​മൂ​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ്രാ​യോ​ഗി​ക പ​രി​ഹാ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന ത​ല​മു​റ​യാ​യി യു​വാ​ക്ക​ള്‍ വ​ള​ര​ണം. മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ച് പാ​ഠ്യ​പ​ദ്ധ​തി​യി​ലും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണം. വ്യ​വ​സാ​യ​രം​ഗ​ത്തും സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ലും ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ജ്ജ​രാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് പു​ന്ന​ക്കോ​ട്ടി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ജ​ത​ജൂ​ബി​ലി സു​വ​നീ​ര്‍ മു​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മ​ലേ​ക്കു​ടി​യെ മു​ഖ്യ​മ​ന്ത്രി ആ​ദ​രി​ച്ചു.

എം​പി​മാ​രാ​യ ഡീ​ന്‍ കു​ര്യാ​ക്കോ​സ്, കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, മു​ന്‍ എം​എ​ല്‍​എ ജോ​ണി നെ​ല്ലൂ​ര്‍, കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. പോ​ള്‍ പാ​റ​ത്താ​ഴം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍ ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സോ​മി പി. ​മാ​ത്യു, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി കു​റു​പ്പു​മ​ഠം, വാ​ര്‍​ഡം​ഗം ര​മ്യ ലി​യോ, കോ​ള​ജ് ട്ര​ഷ​റ​ര്‍ ഡോ. ​കെ.​വി. തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു കൊ​ച്ചു​മു​ട്ടം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് പു​ല്ലോ​പ്പി​ള്ളി​ല്‍, വി.​വി. കു​ര്യ​ന്‍ വ​ള്ള​മ​റ്റം, ജോ​ളി ജോ​ര്‍​ജ് നെ​ടു​ങ്ക​ല്ലേ​ല്‍, സ്റ്റു​ഡ​ന്‍റ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി അ​ക്‌​സ ജോ​ണ്‍ തു​ട​ങ്ങി​യ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ള​ജി​ന്‍റെ മു​ന്‍ മാ​നേ​ജ​ര്‍​മാ​രാ​യ ഫാ. ​ഡോ. ഫ്രാ​ന്‍​സി​സ് ആ​ല​പ്പാ​ട്ട്, ഫാ.​ഡോ. ചെ​റി​യാ​ന്‍ കാ​ഞ്ഞി​ര​ക്കൊ​മ്പി​ല്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ.​ ഡോ. ജോ​ര്‍​ജ് താ​ന​ത്തു​പ​റ​മ്പി​ല്‍, ഫാ. ​പോ​ള്‍ നെ​ടു​മ്പു​റ​ത്ത് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Chief Minister.

Recent News

Corehub Up