x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അം​ഗു​ലി​യാ​ങ്കം കൂ​ടി​യാ​ട്ടം അ​ര​ങ്ങേ​റി

വെബ് ഡെസ്ക്
Published: September 25, 2026 03:16 AM IST | Updated: September 25, 2026 03:16 AM IST

നേ​പ​ഥ്യ കൂ​ടി​യാ​ട്ട ഗു​രു​കു​ല​ത്തി​ൽ അ​ര​ങ്ങേ​റി​യ അം​ഗു​ലി​യാ​ങ്കം കൂ​ടി​യാ​ട്ടം.

മൂ​ഴി​ക്കു​ളം: സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ കൂ​ടി​യാ​ട്ടം കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ടി​യാ​ട്ട അ​വ​ത​ര​ണം ന​ട​ന്നു. നേ​പ​ഥ്യ കൂ​ടി​യാ​ട്ട ഗു​രു​കു​ല​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അം​ഗു​ലി​യാ​ങ്കം കൂ​ടി​യാ​ട്ടം അ​ര​ങ്ങേ​റി. രാ​മാ​യ​ണ​ത്തി​ലെ സീ​താ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളാ​ണ് അ​വ​ത​ര​ണ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​ത്.

കൂ​ടി​യാ​ട്ട​ത്തി​ൽ ഹ​നു​മാ​നാ​യി അ​ര​ങ്ങി​ലെ​ത്തി​യ​ത് പ്ര​ശ​സ്ത കൂ​ടി​യാ​ട്ട ക​ലാ​കാ​ര​ൻ മാ​ർ​ഗി മ​ധു ചാ​ക്യാ​രാ​യി​രു​ന്നു. മി​ഴാ​വി​ൽ ക​ലാ​മ​ണ്ഡ​ലം മ​ണി​ക​ണ്ഠ​ൻ, നേ​പ​ഥ്യ ജി​നേ​ഷ്, ഇ​ട​യ്ക്ക​യി​ൽ ക​ലാ​മ​ണ്ഡ​ലം രാ​ജ​ൻ, താ​ള​ത്തി​ൽ നേ​പ​ഥ്യ ആ​ര​തി, നേ​പ​ഥ്യ ഭ​ദ്ര എ​ന്നി​വ​ർ അ​ര​ങ്ങി​ന് പി​ന്തു​ണ ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Koodiyattam

Recent News

Corehub Up