x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണിക്ക് സാധ്യത

വെബ് ഡെസ്ക്
Published: September 25, 2026 03:14 AM IST | Updated: September 25, 2026 03:14 AM IST

പ്രതീകാത്മക ചിത്രം

വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി 30ന് ​തു​ട​ങ്ങും

എം.​എ. ബേ​ബി പ​ങ്കെ​ടു​ത്തേ​ക്കും

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന വി​പു​ലീ​കൃ​ത ക​മ്മി​റ്റി​യു​ടെ തു​ട​ർ​ച്ച​യാ​യി തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ വി​പു​ലീ​കൃ​ത ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. സെ​പ്റ്റം​ബ​ർ 30, ഒ​ക്ടോ​ബ​ർ ഒ​ന്ന് തി​യ​തി​ക​ളി​ലാ​യി ആ​ൽ​ഫാ പ്ല​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് ക​മ്മി​റ്റി ചേ​രു​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം ടി.​സി. ഷി​ബു ചെ​യ​ർ​മാ​നും ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​വാ​സു​ദേ​വ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യു​ള്ള സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ൾ.

16 ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്നു​പേ​രും വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളി​ൽ നി​ന്നും മ​റ്റു​മു​ള്ള പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മു​ൾ​പ്പെ​ടെ 140 ല​ധി​കം പ്ര​തി​നി​ധി​ക​ൾ വി​പു​ലീ​കൃ​ത ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലും പൊ​തു സ​മ്മേ​ള​ന​ത്തി​ലും കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും പി.​ബി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി പ​ങ്കെ​ടു​ത്തേ​ക്കും. വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച​യ്ക്കു​ശേ​ഷം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റി​ലും

ജി​ല്ലാ ക​മ്മി​റ്റി​യി​ലും അ​ഴി​ച്ചു​പ​ണി​യു​ണ്ടാ​യേ​ക്കും. ജി​ല്ല​യി​ലെ 16 ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രി​ൽ ചി​ല സെ​ക്ര​ട്ട​റി​മാ​ർ നി​ല​വി​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഇ​ല്ല. അ​വ​രെ​യും ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളെ​യും ക്ഷ​ണി​താ​ക്ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. വി​പു​ലീ​കൃ​ത ക​മ്മി​റ്റി​യി​ലെ പൊ​തു ച​ർ​ച്ച​യി​ൽ
ജി​ല്ല​യി​ലെ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ ആ​ഡം​ബ​ര ജീ​വി​ത​വും അ​മി​ത സ്വ​ത്ത് സ​മ്പാ​ദ​ന​വും വെ​ളി​പ്പെ​ടു​ത്താ​ൻ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും.

2027 സെ​പ്റ്റം​ബ​റി​ൽ പാ​ർ​ട്ടി ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങാ​നി​രി​ക്കെ, ക​മ്മി​റ്റി​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​നെ​തി​രെ മേ​ൽ​ക്കൈ നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബേ​ബി പ​ക്ഷം. ജി​ല്ല​യി​ലെ അ​മ​ര​ക്കാ​ര​നാ​യി സെ​ക്ര​ട്ട​റി എ​സ്.​സ​തീ​ഷ് സ്ഥാ​ന​ത്ത് തു​ട​രും. ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​യ വി​ഭാ​ഗീ​യ​ത​ക​ളു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് എം.​വി.​ഗോ​വി​ന്ദ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി.​എ​ൻ.​മോ​ഹ​ന​നെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ക്കു​ക​യും ചെ​യ്ത​ത്. പി​ന്നീ​ട് സി.​എ​ൻ.​മോ​ഹ​ന​ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​മാ​യി പ്ര​മോ​ഷ​ൻ കി​ട്ടി​യ​തോ​ടെ​യാ​ണ് ബേ​ബി പ​ക്ഷ​ക്കാ​ര​നാ​യ എ​സ്.​സ​തീ​ഷ് ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​യ്ക്കെ​ത്തി​യ​ത്.

നി​ല​വി​ൽ ജി​ല്ല​യി​ലെ ഭൂ​രി​പ​ക്ഷം ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ലും ബേ​ബി പ​ക്ഷ​ത്തി​നാ​ണ് മേ​ൽ​ക്കൈ. വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​ക്കു​ശേ​ഷം ഏ​രി​യാ, ലോ​ക്ക​ൽ, ബ്രാ​ഞ്ച് എ​ന്നീ ഘ​ട​ക​ങ്ങ​ളി​ലും വി​പു​ലീ​കൃ​ത ക​മ്മി​റ്റി​ക​ൾ ചേ​രും. ഈ ​പ്ര​ക്രി​യ ഡി​സം​ബ​റോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ക.

ജി​ല്ല​യി​ലെ വി​പു​ലീ​കൃ​ത ക​മ്മി​റ്റി​ക്ക് മു​ന്നോ​ടി​യാ​യി തൃ​പ്പൂ​ണി​ത്തു​റ ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ൽ ഇ​ന്ന് മു​ത​ൽ 27 വ​രെ കു​ടും​ബ യോ​ഗ​ങ്ങ​ൾ ന​ട​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളും ജി​ല്ലാ സെ​ക്ര​ട്ട​റി​യും കു​ടും​ബ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews CPM

Recent News

Corehub Up