സെന്‍സസ് ക്വിസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടറോടൊപ്പം.
ഇടുക്കി: സെന്‍സസ്-2027 ആദ്യഘട്ടത്തോടനുബന്ധിച്ച് സെല്‍ഫ് എന്യൂമറേഷന്റെയും വീടുകളുടെ കണക്കെടുപ്പിന്റെയും ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിലായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് മെമന്റോ നല്കി.
വാഴത്തോപ്പ് എസ്എച്ച്എച്ച്എസ്എസിലെ പി.ബി. അലീന, വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിലെ ടാനിയ നിബു, മൂന്നാര്‍ ഗവ. വിഎച്ച്എസ്എസിലെ ജി. ഹരീശ്വര്‍, തൊടുപുഴ എ.പി.ജെ. അബ്ദുള്‍കലാം എച്ച്എസ്എസിലെ ജിതിന് ബാബു എന്നിവരാണ് വിജയികളായത്.
എഡിഎം മിനി കെ. ജോണ്‍, സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സി. നിഷ, സെന്‍സസ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എസ്. വിജയശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.