x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​​നാ​​ട്ടാ​​ന​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​നാ ക്യാ​​മ്പിൽ എത്തിയത് 14 ആനകൾ

വെബ് ഡെസ്ക്
Published: October 17, 2026 10:52 PM IST | Updated: October 17, 2026 10:52 PM IST

കേ​​ര​​ള എ​​ലി​​ഫ​​ന്‍റ് ഓ​​ണേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കി​​ട​​ങ്ങൂ​​ര്‍ ശ്രീ​​സു​​ബ്ര​​ഹ്‌​​മ​​ണ്യ​​സ്വാ​​മി ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്ത് ഇ​​ന്ന​​ലെ സം​​ഘ​​ടി​​പ്പി​​ച്ച ഗ​

കി​​ട​​ങ്ങൂ​​ര്‍: കേ​​ര​​ള എ​​ലി​​ഫ​​ന്‍റ് ഓ​​ണേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ നാ​​ട്ടാ​​ന​​ക​​ളു​​ടെ ആ​​രോ​​ഗ്യ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​നാ ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ച്ചു.
ഗ​​ജ​​രാ​​ജ​​ന്‍ പു​​തു​​പ്പ​​ള്ളി സാ​​ധു ഉ​​ള്‍​പ്പെ​​ടെ 14 ആനകൾ‍ ക്യാ​​മ്പി​​ല്‍ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​യി. എ​​ല്ലാ ആ​​ന​​ക​​ളു​​ടെ​​യും ര​​ക്തം, മൂ​​ത്രം, എ​​ര​​ണ്ടം എ​​ന്നി​​വ​​യു​​ടെ സാ​​മ്പി​​ള്‍ ശേ​​ഖ​​രി​​ച്ച് പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി തൃ​​ശൂ​​ര്‍ മ​​ണ്ണു​​ത്തി വെ​​റ്റ​​റി​​ന​​റി കോ​​ള​​ജി​​ലെ ലാ​​ബി​​ലേ​​ക്ക് കൈ​​മാ​​റി.

വെ​​റ്റ​​റി​​ന​​റി വി​​ഭാ​​ഗം സെ​​ന്‍റ​​ര്‍ ഫോ​​ര്‍ എ​​ലി​​ഫ​​ന്‍റ് സ്റ്റ​​ഡീ​​സ് മേ​​ധാ​​വി ഡോ. ​​ടി.​​എ​​സ്. രാ​​ജീ​​വ്, ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ര്‍ ഡോ. ​​ബി​​നു ഗോ​​പി​​നാ​​ഥ്, ഡോ. ​​യു. ഗി​​രീ​​ഷ്, ഡോ. ​​സാ​​ബു സി. ​​ഐ​​സ​​ക്, ഡോ. ​​ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ന്‍ എ​​ന്നീ ഡോ​​ക്ട​​ര്‍​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. മ​​ണ്ണു​​ത്തി വെ​​റ്റ​​റി​​ന​​റി കോ​​ള​​ജി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളും പ​​രി​​ശോ​​ധ​​ന​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു. കി​​ട​​ങ്ങൂ​​ര്‍ ശ്രീ ​​സു​​ബ്ര​​ഹ്‌​​മ​​ണ്യ​​സ്വാ​​മി ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്തു ന​​ട​​ന്ന ക്യാ​​മ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ക്യാ​​മ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത ആ​​ന​​ക​​ളു​​ടെ ​​പ​​രി​​ശോ​​ധ​​ന അ​​വ​​രു​​ടെ അ​​ടു​​ത്തു​​ചെ​​ന്ന് ന​​ട​​ത്തു​​മെ​​ന്ന് ഫെ​​ഡ​​റേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ അ​​റി​​യി​​ച്ചു. ഈ ​​മാ​​സം​​ത​​ന്നെ കൊ​​ല്ല​​ത്തും ഇ​​ടു​​ക്കി​​യി​​ലും സ​​മാ​​ന​​മാ​​യ ഗ​​ജ​​വൈ​​ദ്യ പ​​രി​​ശോ​​ധ​​നാ ക്യാ​​മ്പ് ന​​ട​​ത്തു​​മെ​​ന്ന് ഫെ​​ഡ​​റേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി കെ. ​​മ​​ഹേ​​ഷ് അ​​റി​​യി​​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up