x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ന​ഹാ​ല​യ​യി​ൽ മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: October 17, 2026 11:30 PM IST | Updated: October 17, 2026 11:30 PM IST

ദ​ന​ഹാ​ല​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച കൗ​ൺ​സലിം​ഗ് പ​രി​ശീ​ല​ന കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ​വ​ർ അ​തി​രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം.

പു​ന്ന​പ്ര: ദ​ന​ഹാ​ല​യ​യി​ൽ ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​വും ബേ​സി​ക് കൗ​ൺ​സലിം​ഗ് സ്കി​ൽ​സ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​സ്ക​റി​യ ക​ന്യാ​കോ​ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​എ​ച്ച്എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ റീ​മ സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന​വ​രെ ക​രു​ത​ലോ​ടെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ന​ല്ല സ​മ​രി​യാ​ക്കാ​രാ​കാ​ൻ സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് സി​സ്റ്റ​ർ ഓ​ർ​മി​പ്പി​ച്ചു.

ദ​ന​ഹാ​ല​യ ഡ​യ​റ​ക്ട​റും സി​എം​എ​ച്ച്എം കോ​-ഓർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​അ​നീ​ഷ് ഈ​റ്റ​ക്ക​കു​ന്നേ​ൽ, സി​എം​എ​ച്ച്എം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ക്രി​സ്റ്റി മ​രി​യ, ഫാ.​അ​നു​ഗ്ര​ഹ്, ആ​ശ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ന​സി​ക ശ​ക്തീ​ക​ര​ണ​ത്തി​ന് ആ​ർ​ട്ട് തെ​റാ​പ്പി എ​ന്ന വി​ഷ​യ​ത്തി​ൽ അ​ല​ക്സ് റ്റെ​സ്സി ജോ​സ് ക്ലാ​സ് ന​യി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up