x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി പി​ടി​യിൽ

വെബ് ഡെസ്ക്
Published: October 18, 2026 01:43 AM IST | Updated: October 18, 2026 01:43 AM IST

കോ​ട്ട​യം കെ ​എ​സ് ആ​ര്‍ ടി ​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് നി​ന്നും ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി​യ​പ്പോ​ള്‍

കോ​ട്ട​യം : ര​ണ്ട​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി.

അ​സം സ്വ​ദേ​ശി​ക​ളാ​യ ഇ​ഗ്രാ​മു​ള്‍ ഹു​സൈ​ന്‍ (28), മാ​നു​വ​ല്‍ ഹ​ഖ് (30) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് എ​സ്‌​ഐ വി.​എ​സ് ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​പ്പ​റേ​ഷ​ന്‍ തു​ഫാ​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സി​ന്‍റെ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നു ​കോ​ട്ട​യം കെ ​എ​സ് ആ​ര്‍ ടി ​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്ത് ഇ​വ​രെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട​തോ​ടെ പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​രു​ടെ ബാ​ഗി​നു​ള്ളി​ല്‍ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ബാ​ഗി​ലെ ര​ണ്ട് അ​റ​ക​ളി​ലാ​യി പ്ലാ​സ്റ്റി​ക് കൂ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

എ​സ്‌​ഐ പ​ദ്മ​കു​മാ​ർ, എ​സ്‌​സി​പി​ഒ എ.​വി. അ​ജി​ത്, ര​ഞ്ജി​ത്ത്, എം.​വി. അ​രു​ണ്‍​കു​മാ​ർ, അ​ജേ​ഷ് ജോ​സ​ഫ്, ബി. ​വി​പി​ൻ, കെ.​എം. മ​നോ​ജ്, ബി​നീ​ഷ് കു​മാ​ർ, ഡ്രൈ​വ​ര്‍ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ കെ.​വി പ്ര​കാ​ശ് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up