ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിലെ രാജത്വ തിരുനാളിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ നടത്തിയ അവലോകന യോഗത്തിൽ വികാരി ഫാ. തോ
ഏറ്റുമാനൂർ: ക്രിസ്തുരാജ പള്ളിയിൽ മിശിഹായുടെ രാജത്വ തിരുനാൾ നവംബർ 12 മുതൽ 22 വരെ നടക്കും. തിരുനാളിന്റെ ക്രമീകരണങ്ങൾ വിലയിരുത്താനുള്ള അവലോകന യോഗം പള്ളി ഓഡിറ്റോറിയത്തിൽ നടത്തി.
വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പൊലിസ്, വൈദ്യുതി, ആരോഗ്യം, പൊതുമരാമത്ത്, നഗരസഭ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, പള്ളി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭാ ചെയർമാർ ടോമി കുരുവിള പുളിമാൻതുണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. ഷാരോൺ, കൈക്കാരന്മാരായ ജോയി കോണിക്കൽ, സിബി പുത്തൻപുരയിൽ, സെബാസ്റ്റ്യൻ മതിലകത്ത്, സാബു പുതുപ്പറമ്പിൽ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ പുല്ലാട്ടുകാലാ, ജോയിന്റ് കൺവീനർ സാബു പുല്ലുകാലായിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ഡോ. കെ.സി. ജോർജ്, പബ്ലിസിറ്റി കൺവീനർ ബോബി വടാശേരി തുടങ്ങിയവർ നേതൃത്വം നൽകി.
നവംബർ 12നാണ് തിരുനാൾ കൊടിയേറ്റ്. 18ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാന അർപ്പിക്കും. 21, 22 തീയതികളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ. രണ്ടു ദിവസവും ഭക്തിനിർഭരമായ പട്ടണപ്രദക്ഷിണം നടക്കും.
Tags : NattuVishesham.DistricteNews