കുമരകം പള്ളിച്ചിറയിൽ ഇന്നലെ കണ്ടെയ്നർ ലോറി തണൽ മരത്തിൽ ഇടിച്ചുണ്ടായ അപകടം
കുമരകം: പള്ളിച്ചിറയിലെ ജെയ് ഭാരത് ഗ്യാസ് ഏജൻസിക്ക് എതിർവശം പ്രധാനറോഡരികിൽ അപകടകരമാം വിധം ചാഞ്ഞു നില്ക്കുന്ന തണൽമരത്തിൽ കണ്ടെയ്നർ ലോറി ഇടിച്ചുതകർന്നു.
ലോറിക്ക് പിന്നാലെ എത്തിയ ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചു കയറി.
ലോറിക്കും ബൈക്കിനും സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കുകളില്ല.
ഇന്നലെ വൈകുന്നേരം 4.15 നായിരുന്നു അപകടം. ഈ തണൽമരം പലതവണ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
Tags : NattuVishesham.DistricteNews