x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാമ്പാടി ബസ് സ്റ്റാൻഡ് വികസനം വാഗ്ദാനങ്ങളിൽ മാത്രം

വെബ് ഡെസ്ക്
Published: October 18, 2026 02:07 AM IST | Updated: October 18, 2026 02:07 AM IST

പാ​ന്പാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​രു​ടെ സ​മീ​പ​ത്ത് കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ.

പാ​മ്പാ​ടി:​ അ​ത്യാ​ധു​നി​ക ഹൈ​ടെ​ക് ബ​സ്റ്റാ​ൻ​ഡ് സ​മു​ച്ച​യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ക​ട​ലാ​സി​ൽ ഒ​തു​ങ്ങി​യ​പ്പോ​ൾ, ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പ്ര​ധാ​ന ബ​സ് സ്റ്റാ​ൻഡി​ന് ഇ​ന്നും അ​വ​ഗ​ണ​ന.

വാ​യ്പാ ന​ട​പ​ടി​ക​ൾ​ക്കാ​യി സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ലാ​ക്കി ക​ര​മ​ട​ച്ച​തൊ​ഴി​ച്ചാ​ൽ, നി​ർ​മാ​ണ​രം​ഗ​ത്ത് ഒ​രു​ക​ല്ലു​പോ ലും ​അ​ന​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. പാ​മ്പാ​ടി ആ​ർ​ഐ​ടി വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ പ​ദ്ധ​തി രൂ​പ​രേ​ഖ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി.

സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം ത​ക​ർ​ന്ന് കു​ഴി​ക​ളാ​യി മാ​റി​യി​ട്ട് നാ​ളേ​റെ​യാ​യി. സ്റ്റാ​ൻ​ഡി​ലെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് വ​ൻ​കു​ഴി​ക​ളാ​ണ് രൂ​പ പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​ട​ക​ളു​ടെ മു​ക​ളി​ലെ പ​ല സ്ലാ​ബു​ക​ളും പൊ​ട്ടി​ത്ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​വി​ടെ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് പോ​ലു​മി​ല്ല. സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

സ​ർ​ക്ക​സ് ക​ളി​പ്പി​ക്കു​ന്ന ഇ​രി​പ്പി​ട​ങ്ങ​ൾ

ചെ​റി​യ കാ​ത്തി​രി​പ്പു കേ​ന്ദ്ര മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഒ​റ്റ​ക്ക​മ്പി​യി​ൽ തീ​ർ​ത്ത ഇ​രി​പ്പി​ട​ങ്ങളി​ൽ ക​യ​റി​യി​രി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്ക​സു​കാ​ര​ന്‍റെ മെ​യ്‌​വ​ഴ​ക്കം വേ​ണം. മ​ഴ പെ​യ്താ​ൽ അ​ക​ത്തു​നി​ൽ​ക്കു​ന്ന​തും പു​റ​ത്തു നി​ൽ​ക്കു​ന്ന​തും ഒ​രു​പോ​ലെ ത​ന്നെ. ചൂ​ടു​ക​ന​ത്താ​ൽ യാ​ത്ര​ക്കാ​ർ​ക്ക് വെ​യി​ൽ കൊ​ള്ളാ​തെ നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ.
ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈദ്യു​തി​വി​ള​ക്കി​ന്‍റെ കാ​ലു​ക​ളു മ​ഴ​വെ​ള്ള​പാ​ത്തി​യാ​യി വ​ച്ചി​രി​ക്കു​ന്ന പൈ​പ്പു​ക​ളും ഒ​ടിഞ്ഞു ​തൂ​ങ്ങി ത​ക​ർ​ന്നു​വീ​ഴാ​റാ​യ സ്ഥി​തി​യി​ലാ​ണ്.
സ്ത്രീ​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി സ്റ്റാ​ൻ​ഡി​ൽ നി​ർ​മി​ച്ചി​രു​ന്ന ഷീ ​ടോ​യ​ല​റ്റ് പൊ​ളി​ച്ചു​മാ​റ്റി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പു​തി​യ​ത് നി​ർ​മി​ച്ചു​തുമി​ല്ല. മു​മ്പ് ല​ഭ്യ​മാ​യി​രു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ​വും നി​ല​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up