പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളില് സംഘടിപ്പിച്ച നാടന് ഭക്ഷ്യ മേളയുടെ ഉദ്ഘാടനം സ്കൂള് മാനേജര് ഫാ. അനില് കരിപ്പിങ്ങാപുറം
അയര്ക്കുന്നം: വിദ്യാര്ഥികളില് ഭക്ഷണ വൈവിധ്യത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും അവബോധം വളര്ത്തുന്നതിനായി പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളില് നാടന് ഭക്ഷ്യമേള സംഘടിപ്പിച്ചു.
വിദ്യാര്ഥികള് വീടുകളില് തയാറാക്കിയ വിവിധതരം ഭക്ഷണവിഭവങ്ങള് മേളയില് പ്രദര്ശിപ്പിച്ചു.
പലഹാരങ്ങള്, മധുരപലഹാരങ്ങള്, വിവിധ തരം ലഘുഭക്ഷണങ്ങള് എന്നിവ മേളയുടെ ആകര്ഷണമായി. സ്കൂള് മാനേജര് ഫാ. അനില് കരിപ്പിങ്ങാപുറം ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ജിന്സി സേവ്യര് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അശ്വിന് ജെ പടിഞ്ഞാറേക്കര, അധ്യാപകരായ മരിയ ജോസഫ്, സാനിമോള് മാത്യു, മെര്ലിന് ബാബു, അലന് ആന്റണി, സിറില് ജോര്ജ്, അക്ഷയ് മാത്യു, ബിനിജ ജോസഫ്, സൗമ്യ മാര്ട്ടിന് തുടങ്ങിയവര് പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews