x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​​ന​​ച്ചി​​ക്കാ​​ട് ദ​​ക്ഷി​​ണമൂ​​കാം​​ബി​​യിൽ ഇ​​ന്ന് പൂ​​ജ​​വ​​യ്പ്

വെബ് ഡെസ്ക്
Published: October 18, 2026 02:09 AM IST | Updated: October 18, 2026 02:09 AM IST

പ​​ന​​ച്ചി​​ക്കാ​​ട് ദ​​ക്ഷി​​ണമൂ​​കാം​​ബി​​യി​​ൽ സാ​​ര​​സ്വ​​തം സ്കോ​​ള​​ർ​​ഷി​​പ്പ് വി​​ത​​ര​​ണം ചാ​​ണ്ടി ഉ​​മ്മ​​ൻ എം​എ​​ൽ​എ ​ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

പ​ന​​ച്ചി​​ക്കാ​​ട്: ദ​​ക്ഷി​​ണമൂ​​കാം​​ബി​യി​​ൽ ഇ​​ന്ന് വൈ​​കു​​ന്നേ​​രം 6.30ന് ​പൂ​​ജ​​വ​​യ്ക്കും. 21 ന് ​​പു​​ല​​ർ​​ച്ചെ നാ​​ലി​​ന് പൂ​​ജ​​യെ​​ടു​​പ്പും തു​​ട​​ർ​​ന്ന് വി​​ദ്യാ​​രം​​ഭ​​വും തു​​ട​​ങ്ങും. ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശി​​ഷ്ട ഗ്ര​​ന്ഥ​​ങ്ങ​​ളും, പാoപു​​സ്ത​​ക​​ങ്ങ​​ളും വ​​ഹി​​ച്ചു​​ള്ള ര​​ഥ ഘോ​​ഷ​​യാ​​ത്ര കു​​ഴി​​മ​​റ്റം ഉ​​മാ​​മ​​ഹേ​​ശ്വ​​ര ക്ഷേ​​ത്ര​​ത്തി​​ൽ നി​​ന്നുപു​​റ​​പ്പെ​​ടും.

തു​​ട​​ർ​​ന്ന് പ​​രു​​ത്തും​​പാ​​റ കാ​​ണി​​ക്കമ​​ണ്ഡ​​പ​​ത്തി​​ൽ എ​​ത്തു​​ന്ന ഘോ​​ഷ​​യാ​​ത്ര​​യി​​ൽ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽനി​​ന്നു​​ള്ള ഘോ​​ഷ​​യാ​​ത്ര​​കൾ ചേ​​ർ​​ന്ന് വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ 6.15ന് ​​ക്ഷേ​​ത്രാ​​ങ്ക​​ണ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും. തു​​ട​​ർ​​ന്ന് ദേ​​വീ സ​​ന്നി​​ധി​​യി​​ൽ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ മ​​ണ്ഡ​​പ​​ത്തി​​ൽ പൂ​​ജ​​വ​​യ്ക്കും. 7.10ന് ​​സം​​ഗീ​​ത സ​​ര​​സ്വ​​തി പു​​ര​​സ്കാ​​രം ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി വി​​ത​​ര​​ണം ചെ​​യ്യും. രാ​​ത്രി എ​​ട്ടി​​ന് മേ​​ജ​​ർ​​ സെ​​റ്റ് ക​​ഥ​​ക​​ളി അ​​ര​​ങ്ങേ​​റും.

Tags : NattuVishesham.DistricteNews

Recent News

Corehub Up