x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ 25 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: October 18, 2026 01:55 AM IST | Updated: October 18, 2026 01:55 AM IST

ചേ​ര്‍​ത്ത​ല: മോ​ഷ​ണ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ 25 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ണ്ണീ​ർ​മു​ക്ക​ത്ത് വീ​ടി​ന്‍റെ ഓ​ടു പൊ​ളി​ച്ച് ഗൃ​ഹ​നാ​ഥ​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ണി​ച്ചു​കു​ള​ങ്ങ​ര തെ​ക്കെ ത​യ്യി​ൽ സ​ജി​മോ​ൻ (46) ആ​ണ് 25 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ചേ​ർ​ത്ത​ല പൊ​ലി​സിന്‍റെ പി​ടി​യി​ലാ​യ​ത്.

2002 ഓ​ക്ടോ​ബ​റി​ൽ ത​ണ്ണീ​ർ​മു​ക്കം പ​ത്മാ​ല​യ​ത്തി​ൽ ശ്രീ​ധ​രന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് പൊ​ളി​ച്ചാ​ണ് ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ പ​ത്മാ​ക്ഷി​യു​ടെ ക​ഴു​ത്തി​ൽ​ക്കി​ട​ന്ന മൂ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ശ്രീ​ധ​ര​ന്‍റെ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു സ​ജി​മോ​ൻ. വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ൾ പ​ത്മാ​ക്ഷി ഉ​ണ​ർ​ന്ന​തോ​ടെ മോ​ഷ​ണം ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട് കൈ​യ്യി​ൽ ക​രു​തി​യ ടോ​ർ​ച്ചും ക​ത്രി​ക​യും ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ട്ട ഇ​യാ​ളെ പി​ന്നീ​ട് പൊ​ലി​സ് പി​ടി​കൂ​ടി റി​മാ​ന്‍​ഡ് ചെ​യ്തു.

തു​ട​ര്‍​ന്ന് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് ഹ​രി​പ്പാ​ട് ചേ​പ്പാ​ട് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കൊ​ല്ലം ഈ​സ്റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ സ​ജി​മോ​ന്‍റെ ര​ണ്ടാം ഭാ​ര്യ​യു​ടെ ആ​ദ്യ ബ​ന്ധ​ത്തി​ലു​ള്ള കു​ട്ടി​യു​ടെ പീ​ഡ​ന പ​രാ​തി അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് സ​ജി​മോ​ന്‍റെ നി​ല​വി​ലെ അ​ഡ്ര​സ് പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞ​തും പി​ടി​കൂ​ടി​യ​തും. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്‌​തു. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്‌​പി മ​ഞ്ജു​ലാ​ലി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് എ​എ​സ്ഐ ര​തീ​ഷ് ഗോ​പ​കു​മാ​ർ, സീ​നി​യ​ർ പൊ​ലി​സ് ഓ​ഫി​സ​ർ പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up