അര്ച്ചന വിമന്സ് സെന്റെര് വെട്ടിമുകള് സെന്റ് പോള്സ് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥികള്ക്ക് പച്ചക്കറിത്തൈകള്, ഗ്രോ ബാ
വെട്ടിമുകള്: അര്ച്ചന വിമന്സ് സെന്റര് ഏറ്റുമാനൂര് റീജിയന്റെ ഫാര്മേഴ്സ് ക്ലസ്റ്റര് പദ്ധതിയുടെ ഭാഗമായി വെട്ടിമുകള് സെന്റ് പോള്സ് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥികള്ക്ക് ശീതകാല പച്ചക്കറിത്തൈകളും ഗ്രോബാഗ്, ജൈവവളം എന്നിവയും വിതരണം ചെയ്തു.
അര്ച്ചന വിമന്സ് സെന്റര് പ്രോജക്ട് മാനേജര് പോള്സണ് കൊട്ടാരത്തില് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര് നഗരസഭ വാര്ഡ് കൗണ്സിലര് ലൗലി ജോര്ജ് പടിക്കര ഉദ്ഘാടനം ചെയ്തു. റിട്ട. അസിസ്റ്റന്റ് കൃഷി ഡയറക്ടര് ബാബുരാജ്, ഹെഡ്മിസ്ട്രസ് സിസ്റ്റര് മേഴ്സി തോമസ്, അധ്യാപിക അലീന ബെന്നി,കമ്യുണിറ്റി ഓര്ഗനൈസര് രേഷ്മ രാമചന്ദ്രന് തുടങ്ങിയവര് പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews