കാരിസ് ഭവൻ ധ്യാനകേന്ദ്രത്തിൽ അഭിഷേകനിറവ് കൺവൻഷൻ വിജയപുരം രൂപത സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ ഉദ്ഘാടനം
അതിരമ്പുഴ: കാരിസ്ഭവൻ ധ്യാനകേന്ദ്രത്തിൽ അഭിഷേകനിറവ് കൺവൻഷന് തുടക്കമായി. വിജയപുരം രൂപതയുടെ സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ ദിവ്യബലി അർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
കാരിസ് ഭവൻ സുപ്പീരിയർ ഫാ. കുര്യൻ കാരിക്കലും ഫാ. ആന്റണി പയ്യപ്പിള്ളിയും വചനസന്ദേശം നൽകി.
രണ്ടാം ദിവസമായ ഇന്ന് ഫാ. മാത്യു വയലാമണ്ണിൽ വചനപ്രഘോഷണം നടത്തുകയും ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. എല്ലാ ദിവസവും രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കൺവൻഷൻ പരിപാടികൾ വൈകുന്നേരം 4.30ന് അവസാനിക്കും. കൺവൻഷൻ 21ന് സമാപിക്കും.
Tags : NattuVishesham.DistricteNews