ലോക മാനസികാരോഗ്യ ദിനാചരണവും ബേസിക് കൗണ്സിലിംഗ് സ്കില്സ് കോഴ്സിന്റെ സര്ട്ടിഫിക്കറ്റ് വിതരണവും അതിരൂപതയുടെ സൈക്കോ സ്പിരിച്ച്വല് സെന്ററായ ദനഹാലയ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില് ലോക മാനസികാരോഗ്യ ദിനാചരണവും ബേസിക് കൗണ്സിലിംഗ് സ്കില്സ് കോഴ്സിന്റെ സര്ട്ടിഫിക്കറ്റ് വിതരണവും അതിരൂപതയുടെ സൈക്കോ സ്പിരിച്ച്വല് സെന്ററായ ദനഹാലയയില് നടത്തി.
ഡയറക്ടര് ഫാ.ഡോ.അനീഷ് ഈറ്റക്കകുന്നേല് ആമുഖപ്രസംഗം നടത്തി.
അതിരൂപതാ വികാരി ജനറാള് മോണ്. സ്കറിയ കന്യാകോണില് അധ്യക്ഷത വഹിച്ചു. സിഎംഎച്ച്എം സംസ്ഥാന ഡയറക്ടര് ഡോ. സിസ്റ്റര് റീമ സിഎംസി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോര്ഡിനേറ്റര് ഡോ സിസ്റ്റര് ക്രിസ്റ്റി മരിയ റിപ്പോര്ട്ട് അവതരിപ്പിച്ചു.
ഫാ. അനുഗ്രഹ്, ആഷാ എന്നിവര് ഈ കോഴ്സിനെക്കുറിച്ച് വിശദീകരിച്ചു. ആര്ട്ട് തെറാപ്പി എന്ന വിഷയത്തെക്കുറിച്ച് അലക്സ് ടെസി ജോസ് ക്ലാസ് നയിച്ചു.
Tags : NattuVishesham.DistricteNews