x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ന്ദ്ര​​മ​​ന്ത്രി സു​​രേ​​ഷ് ഗോ​​പി കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ൻ സ​​ന്ദ​​ർ​​ശി​​ച്ചു

വെബ് ഡെസ്ക്
Published: October 18, 2026 01:33 AM IST | Updated: October 18, 2026 01:33 AM IST

ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​കാ​​ല​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ള്‍ വി​​ല​​യി​​രു​​ത്താ​​ന്‍ കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി സു​​രേ​​ഷ് ഗോ​​പി​​യും റെ​​യി​​ല്‍​വേ അ​​ധി​​ക

കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ഗേ​​റ്റ് വേ ​​സ​​ന്ദ​​ര്‍​ശി​​ച്ച് കേ​​ന്ദ്ര​​മ​​ന്ത്രി സു​​രേ​​ഷ് ഗോ​​പി. ശ​​ബ​​രി​​മ​​ല ഭ​​ക്ത​​ര്‍​ക്ക് കൂ​​ടു​​ത​​ല്‍ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ റെ​​യി​​ല്‍​വേ ര​​ണ്ടു​​മാ​​സം മു​​മ്പു​​ത​​ന്നെ ആ​​രം​​ഭി​​ച്ചെ​​ന്നും ക​​ഴി​​ഞ്ഞ​​ത​​വ​​ണ ല​​ഭി​​ച്ച​​തി​​ല്‍ കൂ​​ടു​​ത​​ല്‍ സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഇ​​ത്ത​​വ​​ണ ഉ​​ണ്ടാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വി​​ന്‍റെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു സു​​രേ​​ഷ് ഗോ​​പി​​യു​​ടെ സ​​ന്ദ​​ര്‍​ശ​​നം. ക​​ഴി​​ഞ്ഞ ത​​വ​​ണ ല​​ഭി​​ച്ച​​തി​​ല്‍ കൂ​​ടു​​ത​​ല്‍ ട്രെ​​യി​​നു​​ക​​ള്‍ ഇ​​ത്ത​​വ​​ണ ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് കെ​​എ​​സ്ആ​​ര്‍​ടി​​സി സ​​ര്‍​വീ​​സ് ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഉ​​റ​​പ്പു​​വ​​രു​​ത്തു​​മെ​​ന്നും കേ​​ന്ദ്ര​​മ​​ന്ത്രി പ​​റ​​ഞ്ഞു.

ഭ​​ക്ത​​ര്‍​ക്ക് വി​​രി വ​​യ്ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും മ​​തി​​യാ​​യ ശൗ​​ചാ​​ല​​യ സൗ​​ക​​ര്യ​​ങ്ങ​​ളും ഉ​​റ​​പ്പു​​വ​​രു​​ത്തും. റെ​​യി​​ല്‍​വേ​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് കൂ​​ടു​​ത​​ല്‍ ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഇ​​ത്ത​​വ​​ണ ഉ​​ണ്ടാ​​ക്കു​​മെ​​ന്നും കേ​​ന്ദ്ര​​മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.


റെ​​യി​​ല്‍​വേ അ​​ധി​​കൃ​​ത​​രും ബി​​ജെ​​പി കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ലാ അ​​ധ്യ​​ക്ഷ​​ന്‍ ലി​​ജി​​ന്‍​ലാ​​ല്‍, ബി​​ജെ​​പി മ​​ധ്യ​​മേ​​ഖ​​ല അ​​ധ്യ​​ക്ഷ​​ന്‍ എ​​ന്‍. ഹ​​രി, മ​​ധ്യ​​മേ​​ഖ​​ല ഉ​​പാ​​ധ്യ​​ക്ഷ​​ന്‍ ടി.​​എ​​ന്‍. ഹ​​രി​​കു​​മാ​​ര്‍, ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ എ​​സ്. ര​​തീ​​ഷ്, ലാ​​ല്‍​കൃ​​ഷ്ണ, കോ​​ട്ട​​യം മ​​ണ്ഡ​​ലം അ​​ധ്യ​​ക്ഷ​​ന്‍ വി. ​​പി. മു​​കേ​​ഷ് എ​​ന്നി​​വ​​ര്‍ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, ചെ​​ങ്ങ​​ന്നൂ​​ര്‍ റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ളും കേ​​ന്ദ്ര​​മ​​ന്ത്രി സ​​ന്ദ​​ര്‍​ശി​​ക്കു​​ന്നു​​ണ്ട്.

Tags : NattuVishesham.DistricteNews

Recent News

Corehub Up