x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷി​ത വാ​ര്‍​ധ​ക്യ​ത്തി​നാ​യി വ​യോ​ജ​ന അ​യ​ല്‍​പ​ക്ക സ​ഹാ​യശൃം​ഖ​ല

വെബ് ഡെസ്ക്
Published: October 17, 2026 11:09 PM IST | Updated: October 17, 2026 11:09 PM IST

കോ​​ട്ട​​യം: വീ​​ടു​​ക​​ളി​​ല്‍ വ​​യോ​​ജ​​ന​​ങ്ങ​​ള്‍ നേ​​രി​​ടു​​ന്ന ഒ​​റ്റ​​പ്പെ​​ട​​ലി​​നു പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​ന്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ള്‍ തോ​​റും വ​​യോ​​ജ​​ന അ​​യ​​ല്‍​പ​​ക്ക സ​​ഹാ​​യ ശൃം​​ഖ​​ല രൂ​​പീ​​ക​​രി​​ക്കു​​ന്നു. വ​​യോ​​ജ​​ന വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​​ടും​​ബ​​ശ്രീ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

വാ​​ര്‍​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ ശാ​​രീ​​രി​​ക-​​മാ​​ന​​സി​​ക-​​സാ​​മൂ​​ഹി​​ക പ്ര​​യാ​​സ​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ച്ച് വ​​യോ​​ജ​​ന​​ങ്ങ​​ള്‍​ക്ക് സ്വ​​ന്തം വീ​​ടു​​ക​​ളി​​ല്‍​ത്ത​​ന്നെ സു​​ര​​ക്ഷി​​ത​​മാ​​യി ജീ​​വി​​ക്കാ​​നു​​ള്ള അ​​ന്ത​​രീ​​ക്ഷം ഒ​​രു​​ക്കു​​ക​​യാ​​ണ് പ​​ദ്ധ​​തി​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഓ​​രോ വാ​​ര്‍​ഡി​​ലും രൂ​​പീ​​ക​​രി​​ക്കു​​ന്ന സു​​ര​​ക്ഷി​​ത​​ത്വ ശൃം​​ഖ​​ല​​ക​​ള്‍ വ​​ഴി, 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള എ​​ല്ലാ മു​​തി​​ര്‍​ന്ന പൗ​​ര​​ന്മാ​​ര്‍, ഒ​​റ്റ​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍, കി​​ട​​പ്പു​​രോ​​ഗി​​ക​​ള്‍, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍ എ​​ന്നി​​വ​​ര്‍​ക്ക് അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യ​​വും മാ​​ന​​സി​​ക-​​സാ​​മൂ​​ഹി​​ക ക​​രു​​ത​​ലു​​ക​​ളും വീ​​ട്ടു​​പ​​ടി​​ക്ക​​ല്‍ ഉ​​റ​​പ്പാ​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മൂ​​ന്ന് ത​​ല​​ങ്ങ​​ളി​​ലു​​ള്ള സ​​മി​​തി​​ക​​ൾ രൂപീകരിക്കും

ഇ​​തി​​നാ​​യി വാ​​ര്‍​ഡ് ത​​ലം, ത​​ദ്ദേ​​ശ സ്ഥാ​​പ​​ന ത​​ലം, ജി​​ല്ലാ ത​​ലം എ​​ന്നി​​ങ്ങ​​നെ മൂ​​ന്ന് ത​​ല​​ങ്ങ​​ളി​​ലു​​ള്ള സം​​യോ​​ജി​​ത സ​​മി​​തി​​ക​​ളാ​​ണ് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. ഓ​​രോ വാ​​ര്‍​ഡി​​ലും 15 മു​​ത​​ല്‍ 20 വ​​രെ വ​​യോ​​ജ​​ന​​ങ്ങ​​ള്‍​ക്ക് ഒ​​രു വോ​​ള​​ന്‍റി​​യ​​ര്‍ എ​​ന്ന ക്ര​​മ​​ത്തി​​ല്‍ കു​​ടും​​ബ​​ശ്രീ പ്ര​​വ​​ര്‍​ത്ത​​ക​​രെ​​യോ സ​​ന്ന​​ദ്ധ പ്ര​​വ​​ര്‍​ത്ത​​ക​​രെ​​യോ നി​​യോ​​ഗി​​ക്കും.

വി​​വ​​ര​​ശേ​​ഖ​​ര​​ണം ന​​ട​​ത്തും

ഇ​​വ​​രു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കാ​​നാ​​യി ഒ​​രു വോ​​ള​​ന്‍റി​​യ​​ര്‍ ലീ​​ഡ​​റെ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്കും. കൃ​​ത്യ​​മാ​​യ ആ​​സൂ​​ത്ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വാ​​ര്‍​ഡി​​ലെ മു​​ഴു​​വ​​ന്‍ വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ​​യും വി​​വ​​ര​​ശേ​​ഖ​​ര​​ണം ന​​ട​​ത്തും. തു​​ട​​ര്‍​ന്ന് അ​​വ​​രു​​ടെ സ​​ഹാ​​യ ആ​​വ​​ശ്യ​​ങ്ങ​​ള്‍ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് അ​​വ​​രെ മൂ​​ന്നു വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി ത​​രം​​തി​​രി​​ക്കും.
നി​​ര​​ന്ത​​ര​​മാ​​യ സ​​ഹാ​​യം ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍, കൃ​​ത്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ ശ്ര​​ദ്ധ വേ​​ണ്ട​​വ​​ര്‍, ആ​​വ​​ശ്യാ​​നു​​സ​​ര​​ണം മാ​​ത്രം പി​​ന്തു​​ണ വേ​​ണ്ട​​വ​​ര്‍ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ത​​രം​​തി​​രി​​ക്കു​​ന്ന​​ത്. ഇ​​വ​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്ക​​നു​​സ​​രി​​ച്ചു പ്ര​​തി​​വാ​​ര ഗൃ​​ഹ​​സ​​ന്ദ​​ര്‍​ശ​​ന പ്ലാ​​നു​​ക​​ള്‍ ത​​യാ​​റാ​​ക്കി​​യാ​​ണ് പ്ര​​വ​​ര്‍​ത്ത​​നം മു​​ന്നോ​​ട്ട് കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്.

മാ​​ന​​സി​​ക ക്ഷേ​​മ​​ത്തി​​നും പ്രാധാന്യം

സ​​ന്ദ​​ര്‍​ശ​​ന വേ​​ള​​ക​​ളി​​ല്‍ അ​​വ​​ശ്യ മ​​രു​​ന്നു​​ക​​ളു​​ടെ​​യും മ​​റ്റ് സാ​​ധ​​ന​​ങ്ങ​​ളു​​ടെ​​യും ല​​ഭ്യ​​ത ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നൊ​​പ്പം വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ ആ​​രോ​​ഗ്യ​​നി​​ല നി​​രീ​​ക്ഷി​​ക്കാ​​നും അ​​ടി​​യ​​ന്ത​​ര ഘ​​ട്ട​​ങ്ങ​​ളി​​ല്‍ സ​​ഹാ​​യം ഏ​​കോ​​പി​​പ്പി​​ക്കാ​​നും വോ​​ള​​ന്‍റി​​യ​​ര്‍​മാ​​ര്‍​ക്കു ചു​​മ​​ത​​ല​​യു​​ണ്ട്. ശാ​​രീ​​രി​​ക പ​​രി​​ച​​ര​​ണ​​ത്തി​​ല്‍ മാ​​ത്രം ഒ​​തു​​ങ്ങാ​​തെ മാ​​ന​​സി​​ക ക്ഷേ​​മ​​ത്തി​​നു വ​​ലി​​യ പ്രാ​​ധാ​​ന്യ​​മാ​​ണ് പ​​ദ്ധ​​തി​​യി​​ലൂ​​ടെ വ​​യോ​​ജ​​ന​​ങ്ങ​​ള്‍​ക്കു ന​​ല്‍​കു​​ന്ന​​ത്.

പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ്ര​​തി​​മാ​​സ വ​​യോ​​ജ​​ന സം​​ഗ​​മ​​ങ്ങ​​ള്‍, വാ​​യ​​നാ കൂ​​ട്ടാ​​യ്മ​​ക​​ള്‍, യോ​​ഗ ക്ലാ​​സു​​ക​​ള്‍ എ​​ന്നി​​വ വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ ഒ​​റ്റ​​പ്പെ​​ട​​ല്‍ മാ​​റ്റി സാ​​മൂ​​ഹി​​ക പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പാ​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കും. വ​​യോ​​ജ​​ന വ​​കു​​പ്പ്, ആ​​രോ​​ഗ്യ വ​​കു​​പ്പ്, ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​ടെ സം​​യോ​​ജി​​ത പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് വ​​യോ​​ജ​​ന അ​​യ​​ല്‍​പ​​ക്ക സ​​ഹാ​​യ ശൃം​​ഖ​​ല​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​നം മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്. 

Tags : NattuVishesham.DistricteNews

Recent News

Corehub Up