x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ മി​നി ഐ​ടി, വ്യ​വ​സാ​യ പാ​ർ​ക്ക് ആ​രം​ഭി​ക്കും

വെബ് ഡെസ്ക്
Published: October 17, 2026 11:42 PM IST | Updated: October 17, 2026 11:42 PM IST

പ​ത്ത​നം​തി​ട്ട എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട:​നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി വി​ഭാ​വ​നം ചെ​യ്യു​ന്ന വ​നി​താ ശ​ക്തീ​ക​ര​ണ​വും യു​വ സം​രം​ഭ​ക​ത്വ​വും സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് മ​ന്നം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ന്നി ഇ​ള​കൊ​ള​ളൂ​ർ കേ​ന്ദ്ര​മാ​ക്കി ഉ​ന്ന​ത സാ​ങ്കേ​തി​ക മി​ക​വോ​ടെ മി​നി ഐ​ടി, വ്യ​വ​സാ​യ പാ​ർ​ക്ക് ആ​രം​ഭി​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ ആ​ർ. ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട. മ​ന്നം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന യു​വ സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌

സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സെ​ക്ര​ട്ട​റി വി.​വി. ശ​ശി​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്കാ​യി ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളും യു​വ​തി-​യു​വാ​ക്ക​ൾ​ക്കാ​യി സ്റ്റാ​ർ​ട്ട് അ​പ് സം​രം​ഭ​ങ്ങ​ൾ​ക്കു​മാ​ണ് ആ​രം​ഭം കു​റി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ 500 പേ​ർ​ക്ക് പ്ര​ത്യ​ക്ഷ​മാ​യി തൊ​ഴി​ൽ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി. ​ഷാ​ബു സ്വാ​ഗ​ത​വും ഇ​ൻ​സ്പെ​ക്‌​ട​ർ ആ​ർ. രാ​ജേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ പ്രൊ​ജ​ക്‌​ട് ഓ​ഫീ​സ​ർ വി. ​ആ​ദ​ർ​ശ് , വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ വി​പി​ൻ ച​ന്ദ്ര​ലാ​ൽ, ഫെ​ഡ​റ​ൽ ബാ​ങ്ക് മൈ​ക്രോ ക്രെ​ഡി​റ്റ് മാ​നേ​ജ​ർ എം ​ധ​നു​ഷ്, ഫെ​ഡ​റ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ര​വി​ന്ദ്, റോ​ജി​ൻ എ​ന്നി​വ​ർ ശി​ല്പ​ശാ​ല​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.
താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി ​അ​ശോ​ക് കു​മാ​ർ, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എം.​അ​ജി​ത്ത്, ഗീ​താ സു​രേ​ഷ്, അ​ഖി​ലേ​ഷ് കാ​ര്യാ​ട്ട്, ജി. ​കൃ​ഷ്ണ​കു​മാ​ർ, പി. ​എ​ൻ. ര​ഘൂ​ത്ത​മ​ൻ നാ​യ​ർ, രാ​ജേ​ന്ദ്ര​നാ​ഥ് ക​മ​ല​കം, എം.​ആ​ർ. ശ​ശി​ധ​ര​ൻ നാ​യ​ർ, എ. ​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, ശ​ശി​കു​മാ​ര​ൻ നാ​യ​ർ, സ​ത്യ​ൻ നാ​യ​ർ, രാ​ജീ​വ്കു​മാ​ർ, ബാ​ല​ച​ന്ദ്ര​കു​മാ​ർ, വ​നി​താ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​സി. ശ്രീ​ദേ​വി, ജ​ഗ​ദ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up