x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​വൂ​ർ ലെ​വ​ൽ​ക്രോ​സ് അ​ട​ച്ചു​പൂ​ട്ടാ​ൻ നീ​ക്കം; പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി ജ​ന​ങ്ങ​ൾ

വെബ് ഡെസ്ക്
Published: October 17, 2026 11:24 PM IST | Updated: October 17, 2026 11:24 PM IST

ഏവൂർ ലെവൽക്രോസില്‌ ട്രെയിൻ കടന്നു പോകാനായി കാത്തുനിൽക്കുന്നവർ.

കാ​യം​കു​ളം: തീ​ര​ദേ​ശ​പാ​ത​യി​ലെ11 ലെ​വ​ൽ​ക്രോ​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യെ​യും കാ​യം​കു​ളം-​ഏ​വൂ​ർ-​മു​ട്ടം റോ​ഡി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​വൂ​ർ ക്ഷേ​ത്രം റോ​ഡി​ലെ ലെ​വ​ൽ​ക്രോ​സ് സ്ഥി​ര​മാ​യി അ​ട​യ്ക്കാ​നു​ള്ള റെ​യി​ൽ​വേ നീ​ക്ക​ത്തി​നെ​തി​രേ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.
ലെ​വ​ൽ​ക്രോ​സ് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നി​യ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി റെ​യി​ൽ​വേ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ ഏ​വൂ​രി​ൽ വ​ലി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നു​ക​ള​മൊ​രു​ങ്ങു​ക​യാ​ണ്.

1996 മേ​യ് 14ന് ​ഈ ലെ​വ​ൽ​ക്രോ​സി​ൽ ട്രെ​യി​നി​ലേ​ക്ക് വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് ഇ​ടി​ച്ചു​ക​യ​റി 36 പേ​ർ മ​രി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് റെ​യി​ൽ​വേ ഇ​വി​ടെ കാ​വ​ൽ​ക്കാ​രെ നി​യോ​ഗി​ച്ച​ത്. തീ​ര​ദേ​ശ​പാ​ത​യി​ൽ ഏ​റ്റ​വു​മ​ധി​കം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ലെ​വ​ൽ​ക്രോ​സു​കൂ​ടി​യാ​ണി​ത്. ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ ഏ​വൂ​ർ-​മു​ട്ടം റോ​ഡി​ലേ​ക്കു പോ​കു​ന്ന​ത് ഈ ​ലെ​വ​ൽ​ക്രോ​സ് വ​ഴി​യാ​ണ്.
ദേ​ശീ​യ​പാ​ത​യ്ക്കു സ​മാ​ന്ത​ര​മാ​യി ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര- മാ​വേ​ലി​ക്ക​ര റോ​ഡി​ലെ മു​ട്ട​ത്തു​നി​ന്നു കാ​യം​കു​ള​ത്തേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ൽ വേ​ഗം എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി​കൂ​ടി​യാ​ണി​ത്. ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് വ​ലി​യ​ഭ​ക്ത​ജ​ന​ത്തി​ര​ക്കു​ണ്ടാ​കാ​റു​ണ്ട്. ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ദേ​ശീ​യ​പാ​ത​യി​ലെ​ത്താ​നു​ള്ള പ്ര​ധാ​ന​മാ​ർ​ഗ​വും ഏ​വൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​ർ​ഗ​വും ഇ​തു​ത​ന്നെ​യാ​ണ്.

ഏ​വൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​ർ​ഗം അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നെ​തി​രേ പൗ​ര​സം​ഘം റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.
തീ​ര​ദേ​ശ​പാ​ത​യി​ലെ ട്രെ​യി​നു​ക​ളു​ടെ വേ​ഗം കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലെ​വ​ൽ​ക്രോ​സു​ക​ൾ അ​ട​യ്ക്കു​ന്ന​തെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം.

Tags : NattuVishesham.DistricteNews

Recent News

Corehub Up