x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ​ർ​പി​രി സം​ഘ​ങ്ങ​ൾ​ക്ക് 4.6 കോ​ടി മൂ​ല​ധ​നം ന​ൽ​കും: മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: October 17, 2026 11:21 PM IST | Updated: October 17, 2026 11:21 PM IST

ആ​ല​പ്പു​ഴ ക​യ​ർ ക്ല​സ്റ്റ​ർ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല പ​തി​നൊ​ന്നാം മൈ​ലി​ന് സ​മീ​പം തു​ട​ങ്ങി​യ മാ​തൃ​കാ യ​ന്ത്ര​വ​ത്കൃ​ത ക​യ​ർ​പി​രി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന

ചേ​ര്‍​ത്ത​ല: സം​സ്ഥാ​ന​ത്തെ 433 ക​യ​ർ​പി​രി സം​ഘ​ങ്ങ​ൾ​ക്ക് 4.6 കോ​ടി രൂ​പ മൂ​ല​ധ​ന​മാ​യി ന​ൽ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര-​ക​യ​ര്‍ മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ക​യ​ർ ക്ല​സ്റ്റ​ർ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല പ​തി​നൊ​ന്നാം മൈ​ലി​ന് സ​മീ​പം തു​ട​ങ്ങി​യ മാ​തൃ​കാ യ​ന്ത്ര​വ​ത്കൃ​ത ക​യ​ർ​പി​രി യൂ​ണി​റ്റ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​യ​ർ ഭൂ​വ​സ്ത്ര പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന ക​യ​ർ കോ​ർ​പ​റേ​ഷ​ന് ന​ൽ​കാ​നു​ള്ള 65 കോ​ടി രൂ​പ​യി​ൽ 40 കോ​ടി രൂ​പ ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ന​ൽ​കും. ക​യ​ർ​പി​രി തൊ​ഴി​ലാ​ളി​ക​ളു​ടെ ചു​രു​ങ്ങി​യ വേ​ത​നം 500 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ഗ്ര​ഹം.

ഇ​ത് സം​ബ​ന്ധി​ച്ച് 26 ന് ​ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്. ക​യ​ർ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് എ​ക്സ് ഗ്രേ​ഷ്യ​യാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 2000 രൂ​പ വീ​തം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി ന​വം​ബ​ർ വ​രെ നീ​ട്ടും. അ​ഞ്ചു കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് യ​ന്ത്ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു. പോ​റ്റി​ക്ക​വ​ല ഗാ​ന്ധി സ്മാ​ര​ക​ഗ്രാ​മ​സേ​വാ കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പി. ​പ്ര​സാ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സി​സി​ഡി​എ​സ് സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ എം.​കു​മാ​ര​സ്വാ​മി​പി​ള്ള ക​യ​ർ​പി​രി മേ​ഖ​ല​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ മാ​ർ​ഗ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

ക​യ​ർ​മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ൾ​ക്ക് വി.​വി. പ​വി​ത്ര​ൻ, വി.​ആ​ർ. പ്ര​സാ​ദ്, എം. ​കു​മാ​ര​സ്വാ​മി​പി​ള്ള, റോ​ബി ഫ്രാ​ൻ​സി​സ്, ടി.​കെ. അ​ഭി​ജി​ത് എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​മാ​യി 20 ആ​ധു​നി​ക ക​യ​ർ​പി​രി യ​ന്ത്ര​ങ്ങ​ളാ​ണ് സ്ഥാ​പി​ച്ച​ത്. ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി എ​ട്ട് മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന യൂ​ണി​റ്റി​ല്‍ 40 ഓ​ളം സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ല്‍ അ​വ​സ​രം സാ​ധ്യ​മാ​ക്കി.

പു​തി​യ യൂ​ണി​റ്റ്‌ വ​ഴി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക്‌ എ​ത്തു​ന്ന ക​യ​റി​ന്‍റെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​സ​ന്ന​ൻ, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ദേ​ഷ് യു. ​കൈ​മ​ൾ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ആ​ർ. അ​ശ്വി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​ശ്രീ, പ​ഞ്ചാ​യ​ത്തം​ഗം ഡി. ​ലി​ജി, എഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​സ​ന​ൽ​കു​മാ​ർ, സം​സ്ഥാ​ന ക​യ​ർ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ആ​ർ. നാ​സ​ർ, എ.​കെ. രാ​ജ​ൻ, സി.​കെ. സു​രേ​ന്ദ്ര​ൻ, റോ​ബി ഫ്രാ​ൻ​സി​സ്, ര​വി പാ​ല​ത്തി​ങ്ക​ൾ, എ​ൻ.​വി. ത​മ്പി, കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, യൂ​ണി​യ​ൻ ബാ​ങ്ക് റീ​ജി​യ​ണ​ൽ ഹെ​ഡ് റ്റി.​കെ. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up