x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ദേ​ശീ​യ സ​മ്മേ​ള​നം മും​ബൈ​യി​ൽ

വെബ്ഡെസ്ക്
Published: July 18, 2026 10:11 PM IST | Updated: July 18, 2026 10:11 PM IST

ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഫ്ലാഗ്

കൊ​​​​ച്ചി: ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​മു​​​​ദാ​​​​യ ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​നം മും​​​​ബൈ​​​​യി​​​​ൽ ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന്, ര​​​​ണ്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

‘സ​​​​മു​​​​ദാ​​​​യ ശ​​​​ക്തീ​​​​ക​​​​ര​​​​ണം രാ​​​ഷ്‌​​​ട്ര​​​പു​​​​രോ​​​​ഗ​​​​തി​​​​ക്ക്’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​വു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലെ എ​​​​ല്ലാ സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലും​​​നി​​​​ന്നു​​​​ള്ള സ​​​​ഭാ - സ​​​​മു​​​​ദാ​​​​യ നേ​​​​താ​​​​ക്ക​​​​ളെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ​​​​യും ഒ​​​​ന്നി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്ത് ക്രൈ​​​​സ്ത​​​​വ​​​സ​​​​മൂ​​​​ഹം നേ​​​​രി​​​​ടു​​​​ന്ന വി​​​​വി​​​​ധ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ, പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ വി​​​​ല​​​​യി​​​​രു​​​​ത്തി ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണം, ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​സം​​​​ര​​​​ക്ഷ​​​​ണം, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു ക്രൈ​​​​സ്ത​​​​വ​​​സ​​​​മൂ​​​​ഹം ന​​​​ൽ​​​​കു​​​​ന്ന സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ മു​​​​ഖ്യ ച​​​​ർ​​​​ച്ചാ​​​വി​​​​ഷ​​​​യ​​​​മാ​​​​കു​​​​ന്ന കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ്ര​​​​മു​​​​ഖ സ​​​​ഭാ, സ​​​​മു​​​​ദാ​​​​യ, സാ​​​​മൂ​​​​ഹ്യ നേ​​​​താ​​​​ക്ക​​​​ൾ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കും.

ക​​​​ല്യാ​​​​ൺ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​തി​​​​ഥേ​​​​യ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​ദി​​​​ന​​​​ത്തി​​​​ൽ ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തും. സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ക​​​​ർ​​​​ദി​​​​നാ​​​​ൾ ഡോ. ​​​​ഓ​​​​സ്വാ​​​​ൾ​​​​ഡ് ഗ്രേ​​​​ഷ്യ​​​​സ്, ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ, ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ർ റെ​​​​മീ​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ, മാ​​​​ർ തോ​​​​മ​​​​സ് ഇ​​​​ല​​​​വ​​​​നാ​​​​ൽ, മാ​​​​ർ ജോ​​​​സ​​​​ഫ് അ​​​​രു​​​​മ​​​​ച്ചാ​​​​ട​​​​ത്ത്, മാ​​​​ർ ജെ​​​​യിം​​​​സ് പ​​​​ട്ടേ​​​​രി​​​​ൽ, മാ​​​​ർ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്, സാ​​​​മൂ​​​​ഹ്യ-രാ​​​​ഷ്‌​​​ട്രീ​​​​യ-സാം​​​​സ്‌​​​​കാ​​​​രി​​​​ക നേ​​​​താ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

പ്ലീ​​​​ന​​​​റി സെ​​​​ഷ​​​​നു​​​​ക​​​​ൾ, ഓ​​​​പ്പ​​​​ൺ ഫോ​​​​റം, വി​​​​ഷ​​​​യാ​​​​ധി​​​​ഷ്ഠി​​​​ത ച​​​​ർ​​​​ച്ച​​​​ക​​​​ൾ, സം​​​​വാ​​​​ദ​​​​ങ്ങ​​​​ൾ, പാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കും.

Tags : CatholicCongress NationalConference Mumbai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up