Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CatholicCongress

Europe

വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ആ​ഗോ​ള സം​ഗ​മ​മാ​യി റോം; ​ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ മീ​റ്റ് ശ്ര​ദ്ധേ​യ​മാ​യി

റോം: ​വി​ശ്വാ​സ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ആ​ഗോ​ള ഐ​ക്യ​ത്തി​ന്‍റെ​യും പു​തി​യ അ​ധ്യാ​യം ര​ചി​ച്ചു​കൊ​ണ്ട് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക അ​ൽ​മാ​യ സം​ഘ​ട​ന​യാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഗോ​ള സ​മ്മേ​ള​നം ഇ​റ്റാ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ റോ​മി​ൽ അരങ്ങേറുന്നു.

ഈ മാസം 19 മു​ത​ൽ 23 വ​രെ റോ​മി​ലെ മാ​റ്റ​ർ എ​ക്ളേ​സി​യേ​യി​ൽ ന​ട​ക്കു​ന്ന ഈ ​മ​ഹാ​സം​ഗ​മ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ 40 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് അ​ണി​നി​ര​ന്നി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ഈ ​അ​ന്താ​രാ​ഷ്ട്ര കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ​യും പ്ര​മു​ഖ​രു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യം

19ന് ​ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം സ​ഭാ​നേ​തൃ​ത്വ​ത്തി​ന്‍റെ​യും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യം​കൊ​ണ്ട് അ​തീ​വ ശ്ര​ദ്ധേ​യ​മാ​യി.

സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ബി​ഷ​പ് ലെ​ഗേ​റ്റ് മാ​ർ റെ​മീ​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ൽ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ അ​പ്പ​സ്തോ​ലി​ക വി​സി​റ്റേ​റ്റ​ർ മോ​ൺ​സി​ഞ്ഞോ​ർ ജോ​ളി വ​ട​ക്ക​ൻ തു​ട​ങ്ങി​യ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ സാ​ന്നി​ധ്യം സ​മ്മേ​ള​ന​ത്തി​ന് അ​മൂ​ല്യ​മാ​യ ആ​ത്മീ​യ പ്രാ​ധാ​ന്യം പ​ക​ർ​ന്നു.

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ, ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ.ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബെ​ന്നി പു​ളി​ക്ക​ക്ക​ര തു​ട​ങ്ങി​യ സം​ഘ​ട​നാ നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മോ​ൻ​സ് ജോ​സ​ഫ്, അ​പു ജോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, പൊ​തു​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി. ജ​ർ​മ​നി​യി​ൽ നി​ന്ന് ജോ​ളി ത​ട​ത്തി​ൽ, മേ​ഴ്സി ത​ട​ത്തി​ൽ, അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ഷി​ക്കാ​ഗോ രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഷോ​ളി കു​മ്പി​ളു​വേ​ലി, റോ​മി​ലെ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്രഫ. ജോ​സ് ഫി​ലി​പ്പ് വ​ട്ട​ക്കോ​ട്ട​യി​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​വു​മാ​യി ആ​ഗോ​ള വേ​ദി​യി​ലേ​ക്ക്

1918-ൽ ​കേ​ര​ള ക​ത്തോ​ലി​ക്കാ മ​ഹാ​ജ​ന​സ​ഭ​യാ​യി ആ​രം​ഭി​ച്ച പ്ര​സ്ഥാ​നം പി​ന്നീ​ട് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് എ​ന്ന പേ​രി​ൽ വ​ള​ർ​ന്ന് സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ അ​ൽ​മാ​യ സ​മൂ​ഹ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ നീ​ളു​ന്ന ച​രി​ത്ര​പാ​ര​മ്പ​ര്യ​മു​ള്ള സം​ഘ​ട​ന ഇ​ന്ന് കേ​ര​ള​ത്തിന്‍റെ അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​രു​ത്തു​റ്റ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു.

തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, സം​രം​ഭ​ക​ത്വം, സാ​മൂ​ഹി​ക സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്വാ​സി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​ലൂ​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ പു​തി​യ സാ​ധ്യ​ത​ക​ളാ​ണ് ഈ ​സ​മ്മേ​ള​നം തു​റ​ന്നി​ടു​ന്ന​ത്.

പ​താ​ക പ്ര​യാ​ണ​ത്തി​ന് റോ​മി​ൽ സ​മാ​പ​നം

സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ ആ​ഗോ​ള പ​താ​ക പ്ര​യാ​ണം 19-ന് ​റോ​മി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി സ​മാ​പി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഘ​ട​ക​ങ്ങ​ളെ ഒ​രേ ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​യി​ച്ച ഈ ​പ്ര​യാ​ണം, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​ക​ല​ങ്ങ​ൾ​ക്ക​പ്പു​റം വി​ശ്വാ​സ​ത്തി​ലും മൂ​ല്യ​ങ്ങ​ളി​ലും ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ലോ​ക​ത്തി​ന് ന​ൽ​കി​യ​ത്.

 

Kerala

ഇ​എ​സ്എ വി​ജ്ഞാ​പ​നം: കൃ​​​​ഷി, ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണമെന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌

കൊ​​​​ച്ചി: ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും ജ​​​​ന​​​​വാ​​​​സ​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന ഇ​​​​എ​​​​സ്എ നി​​​​ർ​​​​ണ​​​​യ വി​​​​ജ്ഞാ​​​​പ​​​​നം ജ​​​​ന​​​​ങ്ങ​​​​ളെ കു​​​​ടി​​​​യി​​​​റ​​​​ക്കി​​​​ന് നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ഇ​​​​തി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ തി​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

93 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 8500ഓ​​​​ളം ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​എ​​​​സ്എ എ​​​​ന്ന സം​​​​സ്ഥാ​​​​ന​​​സ​​​​ർ​​​​ക്കാ​​​​ർ ശി​​​​പാ​​​​ർ​​​​ശ അ​​​​വ​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് 131 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 9993.7 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഇ​​​​എ​​​​സ്എ എ​​​​ന്ന ഏ​​​​ഴാം ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. ഇ​​​​തു പൂ​​​​ർ​​​​ണ​​​​മാ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ന്ത​​​​ഃസ​​​​ത്ത​​​യ്​​​​ക്കും സംസ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​താ​​​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കും പ്ര​​​​ദേ​​​​ശ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ല്പി​​​​നും വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്.

ഇ​​​​എ​​​​സ്എ പൂ​​​​ർ​​​​ണ​​​​മാ​​​​യും വ​​​​നാ​​​​തി​​​​ർ​​​​ത്തി​​​​ക്കു​​​​ള്ളി​​​​ലാ​​​​ക്കി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം. ഇ​​​​പ്പോ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ൽ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി കൃ​​​​ത്യ​​​​മാ​​​​യി ഭൂ​​​​മി​​​​യു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന മാ​​​​പ്പു​​​​ക​​​​ളോ ജി​​​​യോ കോ​​​​ർ​​​​ഡി​​​​നേ​​​​റ്റു​​​​ക​​​​ളോ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തു​​​മൂ​​​​ലം ഇ​​​​എ​​​​സ്എ അ​​​​തി​​​​ർ​​​​ത്തി സം​​​​ബ​​​​ന്ധി​​​​ച്ചുവ​​​​ലി​​​​യ സം​​​​ശ​​​​യ​​​​ങ്ങ​​​​ളും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ളും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു.

കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളും ജ​​​​ന​​​​വാ​​​​സ​​​മേ​​​​ഖ​​​​ല​​​​ക​​​​ളും വ​​​​ഴി ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും വ​​​​ന​​​​നി​​​​യ​​​​മ​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ ക​​​​ടു​​​​ത്ത പ​​​​രി​​​​സ്ഥി​​​​തി​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും കു​​​​ടി​​​​യി​​​​റ​​​​ക്കി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കും.

ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​നം മ​​​​ല​​​​യാ​​​​ള​​​ഭാ​​​​ഷ​​​​യി​​​​ലേ​​​​ക്കു പ​​​​രി​​​​ഭാ​​​​ഷ​​​​പ്പെ​​​​ടു​​​​ത്തി ഇ​​​​എ​​​​സ്എ ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​പ്ര​​​​കാ​​​​രം വി​​​​ല്ലേ​​​​ജു​​​​ക​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നാ​​​​കു​​​​ന്ന മാ​​​​പ്പ് സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. റ​​​​വ​​​​ന്യു വി​​​​ല്ലേ​​​​ജു​​​​ക​​​​ളെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​എ​​​​സ്എ​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഡോ. ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ, ഡോ. ​​​​കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, തോ​​​​മ​​​​സ് ആ​​​​ന്‍റ​​​​ണി, ത​​​​മ്പി എ​​​​രു​​​​മേ​​​​ലി​​​​ക്ക​​​​ര എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

National

നന്മ ചെയ്യാൻ ആരെയും ഭയക്കേണ്ടതില്ല: കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്

മും​ബൈ: രാ​ജ്യ​ത്തെ പു​തി​യ നി​യ​മ​ങ്ങ​ൾ സ​മു​ദാ​യ​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​നെ ബാ​ധി​ക്കു​ന്ന​താ​ക​രു​തെ​ന്നും നി​യ​മ​ത്തി​ന്‍റെ പ​ഴു​തു​ക​ൾ ഉ​പ​യോ​ഗി​ച്ച് പൗ​ര​സ്വാ​തന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്.

പ​ൻ​വേ​ൽ എ​ആ​ർ​സി​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ.

ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സു​വി​ശേ​ഷ​ത്തി​ന് സാ​ക്ഷ്യം ന​ൽ​കു​ന്ന അ​ൽ​മാ​യ​രെ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു. സു​വി​ശേ​ഷം പ്ര​സം​ഗി​ക്കു​വാ​നും അ​പ​ര​ന് ന​ന്മ ചെ​യ്യാ​നും ആ​രെ​യും ഭ​യ​ക്കേ​ണ്ട​തി​ല്ല. ന​മ്മു​ടെ ക​ട​മ​യാ​ണി​ത്. ഭ​യം കൂ​ടാ​തെ അ​ത് നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും ക​ർ​ദി​നാ​ൾ ഓ​ർ​മി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ബി​ഷ​പ്പു​മാ​രാ​യ മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്, ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി, മോ​ൺ. സി​റി​യ​ക് കു​മ്പാ​ട്ട്, ട്രീ​സ ലി​സ് സെ​ബാ​സ്റ്റ്യ​ൻ, രാ​ജീ​വ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ ക​മ്മി​ഷ​ൻ അം​ഗം ഗ്ലെ​ൻ ഇ. ​സൂ​സ ടി​ക്ലോ, അ​നൂ​പ് ആ​ന്‍റ​ണി, ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം, ഡോ​ൾ​ഫി ഡി​സൂ​സ, സ​ജി വ​ർ​ക്കി, ഷെ​വ. ഡോ. ​കെ.​എം. ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 170 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Kerala

കത്തോലിക്ക കോൺഗ്രസ്‌ ദേശീയ സമ്മേളനത്തിന് നാളെ മുംബൈയിൽ തുടക്കം

കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​ഥ​​​മ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് നാ​​​ളെ മും​​​ബൈ എ​​​ആ​​​ർ​​​സി​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ക​​​ല്യാ​​​ൺ അ​​​തി​​​രൂ​​​പ​​​ത​​​യാ​​​ണ് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​ത്.

രാ​​​വി​​​ലെ 9.30ന് ​​​സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സീ​​​റോ​​​മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള സ​​​ഭാ, സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ന്മാ​​​രും വി​​​വി​​​ധ രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

രാ​​​ഷ്‌​​​ട്ര​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹം ന​​​ൽ​​​കു​​​ന്ന സം​​​ഭാ​​​വ​​​ന​​​ക​​​ൾ, ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ, പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ, പ്ര​​​വാ​​​സി​​​സ​​​മൂ​​​ഹം, ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സെ​​​മി​​​നാ​​​റു​​​ക​​​ളും പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ളും സം​​​വാ​​​ദ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കും.

ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, മാ​​​ർ റാ​​​ഫി മ​​​ഞ്ഞ​​​ളി, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, മാ​​​ർ ജോ​​​സ​​​ഫ് അ​​​രു​​​മ​​​ച്ചാ​​​ട​​​ത്ത്, മാ​​​ർ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി, കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം ഗ്ലെ​​​ൻ ഇ ​​​സൂ​​​സ ടി​​​ക്ലോ, അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി, ഫാ. ​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ, അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ഡോ​​​ൾ​​​ഫി ഡി​​​സൂ​​​സ എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തും.

ഫാ. ​​​ഡോ. ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, മോ​​​ൺ. സി​​​റി​​​യ​​​ക് കു​​​മ്പാ​​​ട്ട്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ,അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

Kerala

ഇഎസ്എ കരട് വിജ്ഞാപനം;ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

ത​​ല​​ശേ​​രി: പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ പ​​​രി​​​സ്ഥി​​​തി സം​​​വേ​​​ദ​​​ക മേ​​​ഖ​​​ല (ഇ​​​എ​​​സ്എ) സം​​​ബ​​​ന്ധി​​​ച്ച കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം ​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​വ​​​സാ​​​ന ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യ്ക്ക് അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും ഭീ​​​തി​​​യും സൃ​​​ഷ്ടി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണെ​​ന്ന് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ.

2024ലെ ​​​ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ർ​​​ത്ത​​​നം മാ​​​ത്ര​​​മാ​​​യ ഈ ​​​ക​​​ര​​​ട്, ജ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​തി​​​ർ​​​പ്പു​​​ക​​​ളെ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പു​​​ക​​​ളെ​​​യും പൂ​​​ർ​​​ണ​​​മാ​​​യും അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ്. പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ല​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​ധ്വാ​​​നി​​​ച്ച് ജീ​​​വി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ​​​യും സാ​​​ധാ​​​ര​​​ണക്കാരെയും സം​​​ശ​​​യ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ൽ നി​​​ർ​​​ത്തു​​​ന്ന സ​​​മീ​​​പ​​​നം ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​രി​​​നും ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ്ര​​സ്താ​​വ​​ന​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

വ​​​ന​​​സം​​​ര​​​ക്ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്; എ​​​ന്നാ​​​ൽ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും തോ​​​ട്ട​​​ങ്ങ​​​ളും ഇ​​​എ​​​സ്എ​​​യു​​​ടെ പേ​​​രി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​ത് ഒ​​​രി​​​ക്ക​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ​​​ളി​​​ലേ​​​തു​​​പോ​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ വൃ​​​ന്ദ​​​ങ്ങ​​​ളെ മാ​​​ത്രം ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കു​​​റ്റ​​​ക​​​ര​​​മാ​​​യ നി​​​സം​​​ഗ​​​ത തു​​​ട​​​ര​​​രു​​​ത്.

123 ഇ​​​എ​​​സ്എ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും തോ​​​ട്ട​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന കൃ​​​ത്യ​​​മാ​​​യ ഭൂ​​​പ​​​ട​​​ങ്ങ​​​ളും രേ​​​ഖ​​​ക​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഉ​​​മ്മ​​​ൻ വി. ​​​ഉ​​​മ്മ​​​ൻ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ​​​ന​​​വി​​​സ്തൃ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ഭ​​​വി​​​ച്ച ഗു​​​രു​​​ത​​​ര​​​മാ​​​യ പി​​​ഴ​​​വു​​​ക​​​ൾ 12 വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും തി​​​രു​​​ത്താ​​​തെ തു​​​ട​​​രു​​​ന്ന​​​ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഗു​​​രു​​​ത​​​ര​​​മാ​​​യ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​യാ​​​ണ്.

അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നത്തി​​​നു മു​​​മ്പ് സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളു​​​ടെ ദു​​​രി​​​ത​​പൂ​​​ർ​​​ണ​​​മാ​​​യ ജീ​​​വി​​​ത യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്ക​​​ണം. കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളും തോ​​​ട്ട​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​എ​​​സ്എ​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്ന വ്യ​​​ക്ത​​​മാ​​​യ ഉ​​​റ​​​പ്പ് ന​​​ൽ​​​ക​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം, ഇ​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​താ​​​വ​​​കാ​​​ശ​​​ത്തി​​​നും ഉ​​​പ​​​ജീ​​​വ​​​ന​​​ത്തി​​​നു​​​മെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടും.

മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ ജ​​​നാ​​​ധി​​​പ​​​ത്യ-​​​നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ​​​ക്കും ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ം. വി​​​ഷ​​​യ​​​ത്തി​​​ൽ രാ​​​ഷ​​ട്രീ​​​യ ഭി​​​ന്ന​​​ത​​​ക​​​ൾ മ​​​റ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ക്ഷ​​​ത്ത് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല​​​കൊ​​​ള്ള​​​ണ​​​മെ​​​ന്നും ഫാ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

Kerala

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ദേ​ശീ​യ സ​മ്മേ​ള​നം മും​ബൈ​യി​ൽ

കൊ​​​​ച്ചി: ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​മു​​​​ദാ​​​​യ ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​നം മും​​​​ബൈ​​​​യി​​​​ൽ ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന്, ര​​​​ണ്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

‘സ​​​​മു​​​​ദാ​​​​യ ശ​​​​ക്തീ​​​​ക​​​​ര​​​​ണം രാ​​​ഷ്‌​​​ട്ര​​​പു​​​​രോ​​​​ഗ​​​​തി​​​​ക്ക്’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​വു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലെ എ​​​​ല്ലാ സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലും​​​നി​​​​ന്നു​​​​ള്ള സ​​​​ഭാ - സ​​​​മു​​​​ദാ​​​​യ നേ​​​​താ​​​​ക്ക​​​​ളെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ​​​​യും ഒ​​​​ന്നി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്ത് ക്രൈ​​​​സ്ത​​​​വ​​​സ​​​​മൂ​​​​ഹം നേ​​​​രി​​​​ടു​​​​ന്ന വി​​​​വി​​​​ധ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ, പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ വി​​​​ല​​​​യി​​​​രു​​​​ത്തി ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണം, ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​സം​​​​ര​​​​ക്ഷ​​​​ണം, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു ക്രൈ​​​​സ്ത​​​​വ​​​സ​​​​മൂ​​​​ഹം ന​​​​ൽ​​​​കു​​​​ന്ന സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ മു​​​​ഖ്യ ച​​​​ർ​​​​ച്ചാ​​​വി​​​​ഷ​​​​യ​​​​മാ​​​​കു​​​​ന്ന കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ്ര​​​​മു​​​​ഖ സ​​​​ഭാ, സ​​​​മു​​​​ദാ​​​​യ, സാ​​​​മൂ​​​​ഹ്യ നേ​​​​താ​​​​ക്ക​​​​ൾ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കും.

ക​​​​ല്യാ​​​​ൺ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​തി​​​​ഥേ​​​​യ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​ദി​​​​ന​​​​ത്തി​​​​ൽ ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തും. സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ക​​​​ർ​​​​ദി​​​​നാ​​​​ൾ ഡോ. ​​​​ഓ​​​​സ്വാ​​​​ൾ​​​​ഡ് ഗ്രേ​​​​ഷ്യ​​​​സ്, ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ, ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ർ റെ​​​​മീ​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ, മാ​​​​ർ തോ​​​​മ​​​​സ് ഇ​​​​ല​​​​വ​​​​നാ​​​​ൽ, മാ​​​​ർ ജോ​​​​സ​​​​ഫ് അ​​​​രു​​​​മ​​​​ച്ചാ​​​​ട​​​​ത്ത്, മാ​​​​ർ ജെ​​​​യിം​​​​സ് പ​​​​ട്ടേ​​​​രി​​​​ൽ, മാ​​​​ർ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്, സാ​​​​മൂ​​​​ഹ്യ-രാ​​​​ഷ്‌​​​ട്രീ​​​​യ-സാം​​​​സ്‌​​​​കാ​​​​രി​​​​ക നേ​​​​താ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

പ്ലീ​​​​ന​​​​റി സെ​​​​ഷ​​​​നു​​​​ക​​​​ൾ, ഓ​​​​പ്പ​​​​ൺ ഫോ​​​​റം, വി​​​​ഷ​​​​യാ​​​​ധി​​​​ഷ്ഠി​​​​ത ച​​​​ർ​​​​ച്ച​​​​ക​​​​ൾ, സം​​​​വാ​​​​ദ​​​​ങ്ങ​​​​ൾ, പാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കും.

Latest News

Corehub Up