x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഎസ്എ കരട് വിജ്ഞാപനം;ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വെബ്ഡെസ്ക്
Published: July 31, 2026 12:26 AM IST | Updated: July 31, 2026 12:26 AM IST

ഫാ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ

ത​​ല​​ശേ​​രി: പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ പ​​​രി​​​സ്ഥി​​​തി സം​​​വേ​​​ദ​​​ക മേ​​​ഖ​​​ല (ഇ​​​എ​​​സ്എ) സം​​​ബ​​​ന്ധി​​​ച്ച കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം ​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​വ​​​സാ​​​ന ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യ്ക്ക് അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും ഭീ​​​തി​​​യും സൃ​​​ഷ്ടി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണെ​​ന്ന് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ.

2024ലെ ​​​ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ർ​​​ത്ത​​​നം മാ​​​ത്ര​​​മാ​​​യ ഈ ​​​ക​​​ര​​​ട്, ജ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​തി​​​ർ​​​പ്പു​​​ക​​​ളെ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പു​​​ക​​​ളെ​​​യും പൂ​​​ർ​​​ണ​​​മാ​​​യും അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ്. പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ല​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​ധ്വാ​​​നി​​​ച്ച് ജീ​​​വി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ​​​യും സാ​​​ധാ​​​ര​​​ണക്കാരെയും സം​​​ശ​​​യ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ൽ നി​​​ർ​​​ത്തു​​​ന്ന സ​​​മീ​​​പ​​​നം ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​രി​​​നും ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ്ര​​സ്താ​​വ​​ന​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

വ​​​ന​​​സം​​​ര​​​ക്ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്; എ​​​ന്നാ​​​ൽ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും തോ​​​ട്ട​​​ങ്ങ​​​ളും ഇ​​​എ​​​സ്എ​​​യു​​​ടെ പേ​​​രി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​ത് ഒ​​​രി​​​ക്ക​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ​​​ളി​​​ലേ​​​തു​​​പോ​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ വൃ​​​ന്ദ​​​ങ്ങ​​​ളെ മാ​​​ത്രം ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കു​​​റ്റ​​​ക​​​ര​​​മാ​​​യ നി​​​സം​​​ഗ​​​ത തു​​​ട​​​ര​​​രു​​​ത്.

123 ഇ​​​എ​​​സ്എ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും തോ​​​ട്ട​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന കൃ​​​ത്യ​​​മാ​​​യ ഭൂ​​​പ​​​ട​​​ങ്ങ​​​ളും രേ​​​ഖ​​​ക​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഉ​​​മ്മ​​​ൻ വി. ​​​ഉ​​​മ്മ​​​ൻ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ​​​ന​​​വി​​​സ്തൃ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ഭ​​​വി​​​ച്ച ഗു​​​രു​​​ത​​​ര​​​മാ​​​യ പി​​​ഴ​​​വു​​​ക​​​ൾ 12 വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും തി​​​രു​​​ത്താ​​​തെ തു​​​ട​​​രു​​​ന്ന​​​ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഗു​​​രു​​​ത​​​ര​​​മാ​​​യ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​യാ​​​ണ്.

അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നത്തി​​​നു മു​​​മ്പ് സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളു​​​ടെ ദു​​​രി​​​ത​​പൂ​​​ർ​​​ണ​​​മാ​​​യ ജീ​​​വി​​​ത യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്ക​​​ണം. കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളും തോ​​​ട്ട​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​എ​​​സ്എ​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്ന വ്യ​​​ക്ത​​​മാ​​​യ ഉ​​​റ​​​പ്പ് ന​​​ൽ​​​ക​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം, ഇ​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​താ​​​വ​​​കാ​​​ശ​​​ത്തി​​​നും ഉ​​​പ​​​ജീ​​​വ​​​ന​​​ത്തി​​​നു​​​മെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടും.

മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ ജ​​​നാ​​​ധി​​​പ​​​ത്യ-​​​നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ​​​ക്കും ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ം. വി​​​ഷ​​​യ​​​ത്തി​​​ൽ രാ​​​ഷ​​ട്രീ​​​യ ഭി​​​ന്ന​​​ത​​​ക​​​ൾ മ​​​റ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ക്ഷ​​​ത്ത് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല​​​കൊ​​​ള്ള​​​ണ​​​മെ​​​ന്നും ഫാ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

കാ​​​ടു​​​ക​​​ളെ മാത്രമല്ല, ക​​​ർ​​​ഷ​​​ക​​​രെ​​​യും കരുത​​​ണം

ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണ​​​മെ​​​ങ്കി​​​ൽ, 123 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ​​​യും ഇ​​​എ​​​സ്എ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ ജി​​​യോ-​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള മാ​​​പ്പു​​​ക​​​ളോ​​​ടെ കേ​​​ര​​​ള ബ​​​യോ​​​ഡൈ​​​വേ​​​ഴ്സി​​​റ്റി ബോ​​​ർ​​​ഡി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം.

പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​വും മ​​​നു​​​ഷ്യ​​​സം​​​ര​​​ക്ഷ​​​ണ​​​വും പ​​​ര​​​സ്പ​​​ര വി​​​രു​​​ദ്ധ​​​ങ്ങ​​​ള​​​ല്ല. കാ​​​ടു​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്ക​​​ണം; അ​​​തോ​​​ടൊ​​​പ്പം ക​​​ർ​​​ഷ​​​ക​​​രെ​​​യും മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യെ​​​യും സം​​​ര​​​ക്ഷി​​​ക്ക​​​ണം. ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​വും ഉ​​​പ​​​ജീ​​​വ​​​ന​​​വും ബ​​​ലി​​​ക​​​ഴി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഒ​​​രു പ​​​രി​​​സ്ഥി​​​തി ന​​​യം കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

Tags : ESA DraftNotification ResidentialAreas Farmlands CatholicCongress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up