x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​സി​സി രാ​ജ്യ​ങ്ങ​ളും ഇ​റാ​നും ത​മ്മി​ൽ ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച മാ​റ്റി​വച്ചു

വെബ് ഡെസ്ക്
Published: September 14, 2026 04:48 AM IST | Updated: September 14, 2026 04:48 AM IST

മ​സ്ക​റ്റ്: ജി​സി​സി രാ​ജ്യ​ങ്ങ​ളും ഇ​റാ​നും ത​മ്മി​ൽ തി​ങ്ക​ളാ​ഴ്ച ഒ​മാ​നി​ൽ ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച മാ​റ്റി​വ​ച്ചു. ഒ​മാ​നി​ലെ സ​ലാ​ല​യി​ൽ ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച മാ​റ്റി​വ​ച്ച​താ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ അ​ൽ ബു​സൈ​ദി​യാ​ണ് അ​റി​യി​ച്ച​ത്. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് തി​ങ്ക​ളാ​ഴ്ച​യി​ലെ ച​ർ​ച്ച മാ​റ്റി​വ​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ച​ർ​ച്ച മാ​റ്റി​വ​ച്ച കാ​ര്യം ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സ്ഥി​രീ​ക​രി​ച്ചു. മേ​ഖ​ല​യി​ലെ ചി​ല രാ​ജ്യ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ ച​ർ​ച്ച മാ​റ്റി​വ​ച്ച​തെ​ന്നും ഒ​മാ​നും ഇ​റാ​നും സം​യു​ക്ത​മാ​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ളും ഹോ​ർ​മു​സി​ലെ സം​ഘ​ർ​ഷ​വും ഉ​ൾ​പ്പെ​ടെ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര​ശ്ര​മ​ങ്ങ​ൾ​ക്ക് ഒ​മാ​നാ​ണ് മു​ൻ​കൈ​യെ​ടു​ത്തി​രു​ന്ന​ത്. അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച​യി​ൽ ഏ​തെ​ങ്കി​ലും ക​രാ​റി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ഇ​റാ​നി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags : GCC meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up