x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാസയിൽ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: September 13, 2026 05:38 PM IST | Updated: September 13, 2026 05:38 PM IST

ഗാസ (ഫയൽചിത്രം).

കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 13 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റിയുടെ പടിഞ്ഞാറ് ടെൽ അൽ ഹവായിൽ ഒരു വാഹനത്തിനു നേർക്കായിരുന്നു ആക്രമണം. വാഹനം തരിപ്പണമായി.

രണ്ടു ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൂടുതൽ വിവരങ്ങൾ നല്കിയില്ല.

2025 ഒക്‌ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തിയെങ്കിലും ഇസ്രേലി സേന ഗാസയിൽ പതിവായി ആക്രമണങ്ങൾ നടത്താറുണ്ട്. വെടിനിർത്തലിനു ശേഷം ഗാസയിൽ 1300 പലസ്തീനികൾ കൊല്ലപ്പെട്ടു.

Tags : Gaza Israel Hamas

Recent News

Corehub Up