ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയ നോട്ടിംഗ്ഹാം ഫോറസ്റ്റ് താരങ്ങളുടെ ആഘോഷം
ബിർമിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫു്ടബോളിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി നോട്ടിംഗ്ഹാം ഫോറസ്റ്റ്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് വിജയിച്ചത്.
ലിയാം ഡെലാപും ഇഗോർ ജെസൂസും ആണ് നോട്ടിംഗ്ഹാമിന് വേണ്ടി ഗോളുകൾ നേടിയത്. അലൈസൺ ആണ് ആസ്റ്റൺ വില്ലയ്ക്കായി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ നോട്ടിംഗ്ഹാം ഫോറസ്റ്റിന് അഞ്ച് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് നോട്ടിംഗ്ഹാം ഫോറസ്റ്റ്.
Tags : English Premier League Football Nottingham Forest defeats Aston Villa