ജിജോ ജോൺ പുത്തേഴത്ത്
കോട്ടയം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും മലയാള മനോരമയ്ക്കുമെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് കോട്ടയം സൈബർ ക്രൈം പൊലിസ്. മലയാള മനോരമ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
കോട്ടയത്തെ മലയാള മനോരമ ഓഫിസിലേക്ക് ഫോൺ വിളിച്ച് അസഭ്യം പറയുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചെന്ന പരാതിയിലാണ് കേസ്. അധിക്ഷേപ പ്രചാരണം, അപകീർത്തിപ്പെടുത്തൽ, അസഭ്യ സന്ദേശങ്ങൾ തുടങ്ങിയവയാണ് പരാതിയിലെ ആരോപണങ്ങൾ.
എസ്വി വൈബ്സ് എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമ എസ്.വി. അരുൺലാൽ, ഫേസ്ബുക്ക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ കൂടാതെ ഓഫിസിലേക്ക് വിളിച്ച് അസഭ്യം പറയുന്ന ഫോൺ നമ്പറിന്റെ ഉടമ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Tags : CyberAttack JijoJohnPuthezhath CyberCrime Police Investigation CaseFile FIR