x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​: ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ച് ‘ന്യൂ​​​​ഡ​​​​ൽ​​​​ഹി പ്ര​​​​ഖ്യാ​​​​പ​​​​നം’

സീനോ സാജു
Published: September 13, 2026 02:32 AM IST | Updated: September 13, 2026 02:32 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യും ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തെ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ച്ചും ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ സം​​​​യു​​​​ക്ത പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് ഐ​​​​ക​​​​ക​​​​ണ്ഠ്യേ​​​​ന അം​​​​ഗീ​​​​കാ​​​​രം.

‘ന്യൂ​​​​ഡ​​​​ൽ​​​​ഹി പ്ര​​​​ഖ്യാ​​​​പ​​​​നം’ എ​​​​ന്ന​​​​ പേ​​​​രി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ 45 പേ​​​​ജു​​​​ള്ള പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ 140 പ്ര​​​​ധാ​​​​ന പോ​​​​യി​​​ന്‍റു​​​​ക​​​​ളാ​​​​ണ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​യ​​​​ത​​​​ന്ത്ര ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​എ​​​ൻ സു​​​​ര​​​​ക്ഷാ​​​കൗ​​​​ൺ​​​​സി​​​​ലി​​​​ൽ സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​രി​​​​ഷ്കാ​​​​രം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ഉ​​​​ച്ച​​​​കോ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​നെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന നി​​​​ല​​​​പാ​​​​ട്

ഏ​​​​തൊ​​​​രു ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും തീ​​​​ർ​​​​ത്തും കു​​​​റ്റ​​​​ക​​​​ര​​​​വും നീ​​​​തീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത​​​​തു​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പ​​​​നം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ലി​​​​ലു​​​​ണ്ടാ​​​​യ പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പേ​​​​രെ​​​​ടു​​​​ത്തു പ​​​​റ​​​​യാ​​​​തെ പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ അ​​​​പ​​​​ല​​​​പി​​​​ച്ചു.

തീ​​​​വ്ര​​​​വാ​​​​ദം ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു മ​​​​ത​​​​വു​​​​മാ​​​​യോ ദേ​​​​ശീ​​​​യ​​​​ത​​​​യു​​​​മാ​​​​യോ സം​​​​സ്കാ​​​​ര​​​​വു​​​​മാ​​​​യോ വം​​​​ശീ​​​​യ ഗ്രൂ​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യോ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​ത​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ, ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തെ അ​​​​തി​​​​ന്‍റെ എ​​​​ല്ലാ രൂ​​​​പ​​​​ങ്ങ​​​​ളി​​​​ലും ചെ​​​​റു​​​​ത്തു​​​​തോ​​​​ൽ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തി​​​​ജ്ഞ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​വും ഗാ​​​​സാ പ്ര​​​​തി​​​​സ​​​​ന്ധി​​​​യും

ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ, അ​​​​ബു​​​​ദാ​​​​ബി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഖാ​​​​ലി​​​​ദ് ബി​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് എ​​​​ന്നി​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ, പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ വ​​​​ഷ​​​​ളാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

പ​​​​ല​​​​സ്തീ​​​​ന് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​​സ​​​​ഭ​​​​യി​​​​ൽ പൂ​​​​ർ​​​​ണ അം​​​​ഗ​​​​ത്വം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ബ്രി​​​​ക്സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 2025 ഒ​​​ക്‌​​​ടോ​​​​ബ​​​​റി​​​​ൽ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​റി​​​​ലെ​​​​ത്തി​​​​യി​​​​ട്ടും ഗാ​​​​സ​​​​യി​​​​ൽ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ൽ പ്ര​​​​മേ​​​​യം ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​ശ്ന​​​​ത്തി​​​​ന് ദ്വി​​​​രാ​​​​ഷ്‌​​​ട്ര സി​​​​ദ്ധാ​​​​ന്ത​​​​മാ​​​​ണു ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം. പ​​​​ല​​​​സ്തീ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി സം​​​​ര​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ട് സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ മാ​​​​ത്ര​​​​മാ​​​​ണു പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തേ​​​​ണ്ട​​​​ത്.

അ​​​​ധി​​​​നി​​​​വേ​​​​ശ ജ​​​​റുസ​​​​ലെ​​​മി​​​ന്‍റെ ച​​​​രി​​​​ത്ര​​​​പ​​​​ര​​​​വും നി​​​​യ​​​​മ​​​​പ​​​​ര​​​​വു​​​​മാ​​​​യ പ​​​​ദ​​​​വി ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി മാ​​​​റ്റാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളെ പ്ര​​​​മേ​​​​യം ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ പു​​​​ണ്യ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ​​​​യും മ​​​​ത​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ശു​​​​ദ്ധി​​​​ക്കും മ​​​​ത​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും പൂ​​​​ർ​​​​ണ ബ​​​​ഹു​​​​മാ​​​​നം കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ന്യൂ​​​​ഡ​​​​ൽ​​​​ഹി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

യു​​​എ​​​ന്നി​​​ൽ സ​​​​മ​​​​ഗ്ര പ​​​​രി​​​​ഷ്ക​​​ര​​​ണം വേ​​​ണം

യു​​​എ​​​​ൻ സു​​​​ര​​​​ക്ഷാ കൗ​​​​ൺ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വു​​​​മാ​​​​ക്കാ​​​​ൻ സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ന്യൂ​​​​ഡ​​​​ൽ​​​​ഹി പ്ര​​​​ഖ്യാ​​​​പ​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ ഒ​​​​രു സ്ത്രീ ​​​​സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ പ​​​​ദ​​​​വി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന കാ​​​​ര്യം പ്ര​​​​മേ​​​​യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

 

Tags : BRICSSummit NewDelhiDeclaration Condemns Terrorism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up