x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​തി​ലി​ൽ ത​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി അ​പ്ര​ത്യ​ക്ഷ​നാ​കും; പേ​രാ​മ്പ്ര​യി​ല്‍ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തി അ​ജ്ഞാ​ത​ന്‍

വെബ് ഡെസ്ക്
Published: September 13, 2026 12:08 AM IST | Updated: September 13, 2026 12:08 AM IST

കോ​ഴി​ക്കോ​ട്: അ​ര്‍​ധ​രാ​ത്രി പേ​രാ​മ്പ്ര​യി​ല്‍ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തി അ​ജ്ഞാ​ത​ന്‍. അ​ര്‍​ധ​രാ​ത്രി വീ​ടു​ക​ളി​ല്‍ എ​ത്തി വാ​തി​ലി​ല്‍ ഉ​റ​ക്കെ ത​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി ക​ട​ന്നു​ക​ള​യു​ക​യാ​ണ് ഈ ​അ​ജ്ഞാ​ത​ന്‍ ചെ​യ്യു​ന്ന​ത്.

പേ​രാ​മ്പ്ര ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ക​ന്നാ​ട്ടി​യി​ലാ​ണ് അ​ജ്ഞാ​ത​ന്‍റെ പ്ര​വൃ​ത്തി കാ​ര​ണം നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​യാ​യി ഇ​വി​ടെ വീ​ടു​ക​ള്‍ മാ​റി മാ​റി ക​യ​റി അ​ജ്ഞാ​ത​ന്‍ വാ​തി​ലി​ല്‍ മു​ട്ടു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഒ​രാ​ളാ​ണോ അ​തോ ഒ​ന്നി​ല​ധി​കം പേ​ര്‍ ഇ​തി​ന് പി​റ​കി​ല്‍ ഉ​ണ്ടോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ത​മാ​യി പ​ല​യി​ട​ങ്ങ​ളി​ലാ​യി കാ​വ​ല്‍​നി​ന്നി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ല. ഒ​രു വീ​ടി​ന്‍റെ വാ​തി​ലി​ല്‍ മു​ട്ടി അ​വി​ടെ​നി​ന്ന് ഓ​ടി അ​പ്ര​ത്യ​ക്ഷ​നാ​കു​ന്ന ക​റു​ത്ത വേ​ഷം ധ​രി​ച്ച ഇ​യാ​ള്‍ അ​ല്‍​പ നേ​ര​ത്തി​ന് ശേ​ഷം കു​റ​ച്ച് അ​ക​ലെ​യു​ള്ള മ​റ്റൊ​രു വീ​ട്ടി​ല്‍ എ​ത്തി വാ​തി​ലി​ൽ മു​ട്ടി. എ​വി​ടെ​യും ക​ള​വു ന​ട​ത്തു​ക​യോ ആ​രെ​യെ​ങ്കി​ലും ആ​ക്ര​മി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

പേ​രാ​മ്പ്ര പൊ​ലി​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് രാ​ത്രി പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി ആ​ക്ഷ​ന്‍ ക​മ്മി​റ്റി വി​ളി​ച്ചു ചേ​ര്‍​ത്തി​രു​ന്നു. എ​ന്നാ​ല്‍ ക​മ്മി​റ്റി യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം​ത​ന്നെ പ​ല വീ​ടു​ക​ളി​ലും മു​ട്ടി ഇ​യാ​ള്‍ അ​പ്ര​ത്യ​ക്ഷ​നാ​യ​താ​യാ​ണ് വി​വ​രം.

Tags : Unknown entity disturbs Perambra banging on doors disappearing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up