x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ പൈ​ല​റ്റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വെബ് ഡെസ്‌ക്
Published: September 13, 2026 01:15 AM IST | Updated: September 13, 2026 01:15 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ മു​റി​യി​ൽ പൈ​ല​റ്റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മും​ബൈ സ്വ​ദേ​ശി​യാ​യ എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ​ണ്ണി അ​സ​ൽ​ദേ​ക​ർ ആ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി വ​സ​ന്ത് കു​ഞ്ചി​ലെ ഹോ​ട്ട​ൽ ദി ​ഗ്രാ​ൻ​ഡി​ലാ​ണ് സം​ഭ​വം.

ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സെ​പ്റ്റം​ബ​ർ 10ന് ​ആ​യി​രു​ന്നു സ​ണ്ണി ഹോ​ട്ട​ലി​ൽ‌ മു​റി​യെ​ടു​ത്ത​ത്. അ​ടു​ത്ത ദി​വ​സം ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് ല​ഭി​ക്കാ​താ​യ​തോ​ടെ സ​ഹോ​ദ​ര​ൻ ഹോ​ട്ട​ൽ മാ​നേ​ജ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ മു​റി തു​റ​ന്നു​പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​യി​രു​ന്നു സ​ണ്ണി​യെ അ​ന​ക്ക​മ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​തി​നോ​ട​കം മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​ണ്ണി അ​സ​ൽ​ദേ​ക​ർ ഏ​താ​നും മാ​സ​ങ്ങ​ൾ മു​മ്പാ​ണ് എ​യ​ർ ഇ​ന്ത്യ​യി​ലേ​ക്ക് മാ​റി​യ​ത്.

Tags : Pilot Delhi AirIndia Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up