ജൂണിയര്‍ ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ.
മോഖി (ചൈന): 2026 ഹോക്കി ജൂണിയര്‍ ഏഷ്യ കപ്പില്‍ ഇന്ത്യക്ക് ഇരട്ടഫൈനല്‍. പുരുഷന്മാര്ക്കു പിന്നാലെ വനിതകളും ഫൈനലില്‍ പ്രവേശിച്ചു.
രണ്ടു ഫൈനലും ഇന്നു നടക്കും. പെണ്‍കുട്ടികളുടെ ഫൈനലില്‍ ചൈനയാണ് എതിരാളികള്‍. ആണ്‍കുട്ടികളുടെ ഫൈനല്‍ ഇന്ത്യയും ദക്ഷിണകൊറിയയും തമ്മിലാണ്.
ദക്ഷിണകൊറിയയെ കീഴടക്കിയാണ് (5-1) ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഫൈനലിലെത്തിയത്. ഇന്ത്യക്കായി സുപ്രിയ (17, 33, 56 മിനിറ്റ്) ഹാട്രിക് സ്വന്തമാക്കി. മധു സിദാര്‍ (13-ാം മിനിറ്റ്), സുഖ്വീര്‍ കൗര്‍ (21-ാം മിനിറ്റ്) എന്നിവരും ഇന്ത്യക്കായി ലക്ഷ്യംകണ്ടു.
Tags : Hockey Double Final Sports AsiaCup