മാസും അഹമ്മദ്
മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ മൊബൈൽ ടവറിൽ നിന്ന് കോപ്പർ വയറുകൾ മോഷ്ടിച്ച സംഭവത്തിൽ ആസാം സ്വദേശി പിടിയിൽ. മാസും അഹമ്മദ്(20) ആണ് പിടിയിലായത്. നേരത്തെയും ഇയാൾ ഇത്തരത്തിൽ ടവറുകളിൽ നിന്ന് കോപ്പർ വയറുകൾ മോഷ്ടിച്ചതായി പൊലിസ് പറയുന്നു.
90,000 രൂപ വില വരുന്ന കോപ്പർ വയറുകളാണ് പ്രതി മോഷ്ടിച്ചത്. മൂവാറ്റുപുഴ ശിവൻകുന്ന് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇൻഡസ് ടവേഴ്സിന്റെ മൊബൈൽ ടവറിലെ ഷെൽട്ടർ റൂമിൽ അതിക്രമിച്ചുകയറിയായിരുന്നു പ്രതി കവർച്ച നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Muvattupuzha Crime Police Investigation CaseFile FIR