അര്‍മാന്‍ഡ് ഡുപ്ലാന്റിസ്
ബുഡാപെസ്റ്റ്: അള്‍ട്ടിമേറ്റ് അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ പോള്‍വോള്‍ട്ടില്‍ സ്വീഡിഷ് സൂപ്പര്‍ താരം അര്‍മാന്‍ഡ് ഡുപ്ലാന്റിസിനു സ്വര്‍ണം.
6.20 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ഡുപ്ലാന്റിസിന്റെ സുവര്‍ണനേട്ടം. 6.32 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ മൂന്നു തവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്വന്തം പേരിലെ 6.31 മീറ്റര്‍ എന്ന ലോക റിക്കാര്‍ഡ് തിരുത്താനുള്ള ശ്രമമായിരുന്നു ഡുപ്ലാന്റിസ് നടത്തിയത്.
ഗ്രീസിന്റെ എമ്മാനൊയ് കരാസില്സിനാണ് വെള്ളി. 6.15 മീറ്റര്‍ ക്ലിയര്‍ ചെയ്തായിരുന്നു ഗ്രീക്ക് താരത്തിന്റെ മെഡല്‍ നേട്ടം. നോര്‍വെയുടെ സോണ്ഡ്രെ ഗുട്ടോംസെന് (5.95 മീറ്റര്‍) വെങ്കലം സ്വന്തമാക്കി.
Tags : Duplantis Swedish Athlete Polevault Sports