x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം പ്ലാ​നിം​ഗ് ഇ​ല്ലാ​ത്ത​ത്; കെ.​കെ. ശൈ​ല​ജ

വെബ് ഡെസ്ക്
Published: September 12, 2026 09:04 PM IST | Updated: September 12, 2026 09:04 PM IST

കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം പ്ലാ​നിം​ഗ് ഇ​ല്ലാ​ത്ത​താ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​ന്ന് അ​ധി​കം നാ​ളാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ലെ​ന്നും പ്ര​തി​സ​ന്ധി ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നു​ള്ള ഇ​ഡി ശു​പാ​ർ​ശ ക​ത്തി​ലും കെ.​കെ. ശൈ​ല​ജ പ്ര​തി​ക​രി​ച്ചു. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ആ​യു​ധ​മാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​ഡി​ക്ക് കൊ​ടു​ത്ത മൊ​ഴി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags : Lack of Planning Power Crisis K.K. Shailaja Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up