വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രീമിയം മോഡുലാര്‍ സ്വിച്ചുകളും ഡിസൈനര്‍ കവര്‍ പ്ലേറ്റുകളും പുറത്തിറ
കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രീമിയം മോഡുലാര്‍ സ്വിച്ചുകളും ഡിസൈനര്‍ കവര്‍ പ്ലേറ്റുകളും വിപണിയിലെത്തിച്ചു.
അരിസോ, സൈറോ എന്നീ പ്രീമിയം മോഡുലാർ സ്വിച്ചുകളും ഡിസൈനര്‍ കവര്‍ പ്ലേറ്റുകളായ പേസാര്‍ട്ട്, ട്രോഷിയയുമാണ് പുറത്തിക്കിയത്.
വ്യത്യസ്ത ഇന്റീരിയര്‍ ശൈലികള്‍ക്ക് അനുയോജ്യമായ നിറങ്ങളിലും ഫിനിഷുകളിലുമുള്ളതാണ് അരിസോ സ്വിച്ചുകള്‍. അക്രിലിക്, ഗ്ലാസ്, മെറ്റല്‍, വുഡ്, മാര്‍ബിള്‍ തുടങ്ങിയ ഫിനിഷുകളില്‍ പേസാര്‍ട്ട് കവര്‍ പ്ലേറ്റുകളും ലഭിക്കും.
അരിസോ, പേസാര്‍ട്ട് ശ്രേണികള്‍ക്ക് 15 വര്‍ഷവും സൈറോ, ട്രോഷിയ ശ്രേണികള്‍ക്ക് പത്തു വര്‍ഷവും വാറന്റിയുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി അറിയിച്ചു.