തിരുവനന്തപുരം: നിർമാണം തടസപ്പെട്ട ഫ്ലാറ്റിൽനിന്ന് അസ്ഥികൂടം കണ്ടെത്തി. ഫോറൻസിക്ക് പരിശോധനയിൽ പുരുഷന്റെ അസ്ഥിക്കൂടമാണെന്ന് സ്ഥിരീകരിച്ചു. കെട്ടിട പരിസരം വൃത്തിയാക്കാനായി എത്തിയ തൊഴിലാളികളാണ് അസ്ഥിക്കൂടം കണ്ടെത്തുന്നത്.
തിരുവനന്തപുരം നന്തൻകോട് ഒന്നര വർഷമായി നിയമ സംബന്ധമായ തടസങ്ങളാൽ നിർമാണം നിർത്തിവച്ചിരുന്ന ഫ്ലാറ്റിൽനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. നിർമാണ പ്രവർത്തനങ്ങളില്ലാത്തതിനാൽ ആളനക്കമില്ലാതെ കിടക്കുകയായിരുന്നു ഇവിടം. എന്നാൽ നിർമാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കാടുകയറിയ കെട്ടിട പരിസരം വൃത്തിയാക്കാനായി എത്തിയ തൊഴിലാളികളാണ് ഉച്ചയോടെ അസ്ഥികൂടം കണ്ടെത്തുന്നത്.
പൊലിസും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. എട്ട് മാസം മുൻപ് തിരുവനന്തപുരം കന്റോൺമെന്റ് പൊലിസ് സ്റ്റേഷൻ പരിധിയിൽനിന്നു കാണാതായ ഒരു വ്യക്തിയുടെയാണോ അസ്ഥികൂടമെന്ന കാര്യത്തിൽ പൊലിസിന് സംശയമുണ്ടെങ്കിലും ഫോറൻസിക്ക് പരിശോധനാ ഫലം പുറത്ത് വരാതെ സ്ഥീകരിക്കാനാകില്ല. മറ്റ് നിയമ നടപടികൾ പുരോമിക്കുകയാണ്.
Tags : man Skeleton Nanthancode Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash