സ്വാമി ഋതംബരാനന്ദ
തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ഭരണസമിതിയായ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി ഋതംബരാനന്ദയെയും ജനറൽ സെക്രട്ടറിയായി സ്വാമി വിശുദ്ധാനന്ദയെയും തെരഞ്ഞെടുത്തു. സ്വാമി ശാരദാനന്ദയാണ് ട്രഷറർ. ശിവഗിരി മഠത്തിലെ 11 അംഗ ട്രസ്റ്റ് ബോർഡ് അംഗങ്ങളിൽനിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
രാവിലെ ഒൻപതിന് തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്നായിരുന്നു ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. അഞ്ചു വർഷമാണ് കാലാവധി.
സ്വാമി ഋതംബരാനന്ദ 2006 മുതൽ 2016 വരെയും 2021, 2022 കാലഘട്ടത്തിലും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി.ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പ്രഭാഷണങ്ങൾ നടത്തി.
Tags : Sivagiri Mutt Sree Narayana Dharma Sangham Trust Swami Sharadananda Swami Vishuddhananda Mahasamadhi Swami Sachidananda Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash