x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹി​കസു​ര​ക്ഷാ പെ​ന്‍​ഷ​ന്‍: അ​പേ​ക്ഷ​ക​ള്‍ താ​മ​സി​പ്പി​ച്ചാ​ല്‍ ന​ട​പ​ടി

ടി.​​​എം. ജ​​​യിം​​​സ്
Published: November 7, 2026 03:42 AM IST | Updated: November 7, 2026 03:42 AM IST

പ്രതീകാത്മക ചിത്രം

ക​​​ല്‍​പ്പ​​​റ്റ: സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ന്‍​ഷ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​ര്‍​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​ക്കു നി​​​ര്‍​ദേ​​​ശം.

അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ട് ല​​​ഭി​​​ച്ചി​​​ല്ല എ​​​ന്ന ഒ​​​റ്റ​​​ക്കാ​​​ര​​​ണ​​​ത്താ​​​ല്‍ അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് പെ​​​ന്‍​ഷ​​​ന്‍ നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ല്‍ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശം.

പെ​​​ന്‍​ഷ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച​​​യോ അ​​​നാ​​​വ​​​ശ്യ കാ​​​ല​​​താ​​​മ​​​സ​​​മോ വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ നി​​​ല​​​വി​​​ലെ ച​​​ട്ട​​​ങ്ങ​​​ളും വ്യ​​​വ​​​സ്ഥ​​​ക​​​ളും അ​​​നു​​​സ​​​രി​​​ച്ച് ക​​​ര്‍​ശ​​​ന അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍​ക്കു​​​ള്ള നി​​​ര്‍​ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ച​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ ബ​​​ന്ധ​​​പ്പെ​​​ട്ട ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ക്ക​​​ണം.

നി​​​ശ്ചി​​​ത ഫോ​​​മി​​​ല്‍ അ​​​പേ​​​ക്ഷ ല​​​ഭി​​​ച്ച് 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​ര്‍​ഹ​​​ത​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍ പെ​​​ന്‍​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് നി​​​ല​​​വി​​​ലു​​​ണ്ട്. അ​​​പേ​​​ക്ഷ​​​യി​​​ല്‍ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന അ​​​ധി​​​കാ​​​രി വി​​​ശ​​​ദാ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ നി​​​ജ​​​സ്ഥി​​​തി ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ണ് അ​​​പേ​​​ക്ഷ തീ​​​ര്‍​പ്പാ​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ന്‍ പെ​​​ന്‍​ഷ​​​ന് അ​​​ര്‍​ഹ​​​ന​​​ല്ലെ​​​ന്ന് കാ​​​ണു​​​ന്ന​​​പ​​​ക്ഷം 15 ദി​​​വ​​​സ​​​ത്തെ നോ​​​ട്ടീ​​​സ് ന​​​ല്‍​കി വാ​​​ദം കേ​​​ട്ട​​​ശേ​​​ഷ​​​മാ​​​ണ് തീ​​​ര്‍​പ്പ് ക​​​ല്‍​പ്പി​​​ക്കേ​​​ണ്ട​​​ത്.

 

Tags : Action Delayed Social Security Pension Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up