Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Security Pension

സാമൂഹ്യസുരക്ഷാ പെന്‍ഷൻ;സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് സിസ്റ്റര്‍ ഡോ. ആര്‍ദ്ര

കോ​ട്ട​യം: മി​ഷ​ണ​റി​മാ​ര്‍, മ​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ന്ദി​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന സ​ന്യാ​സി​മാ​ര്‍, പു​രോ​ഹി​ത​ര്‍, വൈ​ദി​ക​ര്‍, ക​ന്യാ​സ്ത്രീ​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍ഷ​ന് അ​ര്‍ഹ​ത​യി​ല്ലെ​ന്നും ആ​രെ​ങ്കി​ലും പെ​ന്‍ഷ​ന്‍ കൈ​പ്പ​റ്റു​ന്നു​വെ​ങ്കി​ല്‍ അ​വ​രെ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ഷ്‌​കര്‍ഷി​ച്ച അ​ന്യാ​യ ഉ​ത്ത​ര​വു​ക​ള്‍ തി​രു​ത്തി​യ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്ത് കേ​ര​ള കോ​ണ്‍ഫറ​ന്‍സ് ഓ​ഫ് മേ​ജ​ര്‍ സു​പ്പീ​രി​യേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ര്‍ ഡോ. ​ആ​ര്‍ദ്ര എ​സ്‌​ഐ​സി.

പൗ​ര​ന്മാ​ര്‍ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​മ്പോ​ള്‍ ഒ​രു വി​ഭാ​ഗ​ത്തെ അ​വ​രു​ടെ മ​ത​ത്തി​ന്‍റെ​യും ജീ​വി​താ​വ​സ്ഥ​യു​ടെ​യും പേ​രി​ല്‍ ഒ​ഴി​വാ​ക്കു​ന്ന സ​മീ​പ​നം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ്. ഇ​ത്ത​ര​മൊ​രു പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ ക്രൈ​സ്ത​വ സ​ന്യ​സ്ത​ര്‍ അ​ന​ര്‍ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​പ​റ്റു​ന്നു എ​ന്നും സ​ഭ ക​ന്യാ​സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്നി​ല്ല എ​ന്നും ചി​ല​ര്‍ വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​യ​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടു. അ​ത്ത​രം വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ക്കു​ള്ള അ​വ​സ​രം ബോ​ധ​പൂ​ര്‍വം സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

ക്രൈ​സ്ത​വ സ​ന്യ​സ്ത​രെ മ​ത​പ്ര​വ​ര്‍ത്ത​ക​ര്‍ മാ​ത്ര​മാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ ചി​ല​ര്‍ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ആ​തു​ര വി​ദ്യാ​ഭ്യാ​സ സേ​വ​ന​മേ​ഖ​ല​ക​ളി​ലെ സ​ന്യ​സ്ത​രു​ടെ സം​ഭാ​വ​ന​ക​ളെ അ​വ​ഗ​ണി​ക്കാ​ന്‍ ആ​ര്‍ക്കും സാ​ധി​ക്കി​ല്ലെ​ന്നും സി​സ്റ്റ​ര്‍ ഡോ. ​ആ​ര്‍ദ്ര കൂ​ട്ടി​ച്ചേര്‍ത്തു.

Latest News

Corehub Up