പ്രതീകാത്മക ചിത്രം
ബേനി: കിഴക്കൻ കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 33 പേർ കൊലലപ്പെട്ടു. ഭീകരർ അന്പതിലേറെ വീടുകൾ കൊള്ളയടിച്ചശേഷം കത്തിച്ചു.
വ്യാഴാഴ്ച രാത്രി നോർത്ത് കിവു പ്രവിശ്യയിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് ആക്രമണം നടത്തിവരുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) ആണു ആക്രമണം നടത്തിയതെന്നു പ്രാദേശിക സിവിൽ സൊസൈറ്റി ഗ്രൂപ്പ് തലവൻ ജസ്റ്റിൻ പാലുകു പറഞ്ഞു.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക.ആക്രമണത്തെത്തുടർന്ന് പ്രദേശവാസികൾ മറ്റിടങ്ങളിലേക്കു പലായനം ചെയ്തു. കോംഗോയിൽ എബോള അതിവേഗം പടരുന്ന പ്രദേശമാണ് നോർത്ത് കിവു. എബോള ബാധയ്ക്കിടെയാണ് പ്രദേശവാസികൾ ഭീകരരുടെ നിഷ്ഠുര ആക്രമണത്തിനും ഇരയായത്.
ഉഗാണ്ടയിൽ സ്ഥാപിതമായ ഭീകരസംഘടനയാണ് എഡിഎഫ്. 2019 മുതൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് ഈ സംഘം പ്രവർത്തിക്കുന്നത്. 2025 ജൂലൈയിൽ കിഴക്കൻ കോംഗോയിൽ എഡിഎഫ് ആക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടിരുന്നു.
Tags : Terrorist attack Eastern Congo Militants North Kivu ADF IS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash