വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ സംഘടിപ്പിച്ച ഗംഭീരമായ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
2003-ൽ മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ഭരണകാലത്താണ് വൈറ്റ് ഹൗസിൽ ഔദ്യോഗികമായി ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം ആരംഭിച്ചത്. 2009-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ വച്ച് ദീപം തെളിയിച്ചുകൊണ്ട് ഈ ചടങ്ങ് നടത്തുന്ന ആദ്യ യു.എസ് പ്രസിഡന്റായി മാറി.
തുടക്കത്തിൽ ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് ബിൽഡിംഗിൽ നടത്തിയിരുന്ന ചടങ്ങുകൾ പിന്നീട് ഓവൽ ഓഫീസ്, റൂസ്വെൽറ്റ് റൂം തുടങ്ങിയ വൈറ്റ് ഹൗസിലെ പ്രധാന ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തോടും ഇന്ത്യയോടുമുള്ള നയതന്ത്ര സൗഹൃദം വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് വൈറ്റ് ഹൗസ് വർഷം തോറും ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നത്.
Tags : donaldtrump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash