സിഐടിയു സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആര്. രഘുനാഥന് പതാക ഉയര്‍ത്തുന്നു. -ദീപി
കോട്ടയം: സിഐടിയു 16-ാം സംസ്ഥാന സമ്മേളനത്തിനു കോട്ടയത്ത് കൊടിയുയര്‍ന്നു. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പതാക- കൊടിമര- കാപ്പി- കയര്‍ ജാഥകള്‍ വൈകുന്നേരം കളക്ടറേറ്റീന് സമീപം സംഗമിച്ച് തിരുനക്കര മൈതാനത്ത് എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് സ്വാഗതസംഘം ചെയര്മാന് ടി.ആര്. രഘുനാഥന് പതാക ഉയര്‍ത്തി. ഇന്നു രാവിലെ ഏഴിനു നീണ്ടൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിക്കുന്ന ദീപശിഖ 9.15ന് സമ്മേളന നഗറില്‍ എത്തിചേരും.
തുടര്‍ന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന് പതാക ഉയര്‍ത്തും. 10നു മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തപന്‍സെന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിനു ഓപ്പണ്‍ ഫോറം. നാളെയും പ്രതിനിധി സമ്മേളനം തുടരും.
1149 യൂണിയനുകളെ പ്രതിനിധീകരിച്ച് 625 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Tags : CITU Begins Kottayam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash