ജെപ്സ് സോളാറിന്റെ മൂടാടി ശാഖയുടെ ഉദ്ഘാടനം ബിഎൻഐ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. എ.എം. ഷെരീഫ്, ഷിജു ചേമ്പ്ര എന്നിവർ ചേർന്ന് ന
കോഴിക്കോട്: പ്രമുഖ സൗരോർജ സംരംഭമായ ജെപ്സ് ഗ്രൂപ്പിന്റെ ജെപ്സ് സോളാറിന്റെ പുതിയ ബ്രാഞ്ച് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത മൂടാടിയിൽ പ്രവർത്തനം ആരംഭിച്ചു.
മൂടാടി ബ്രാഞ്ചിന്റെ ഉദ്ഘാടനം ബിഎൻഐ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. എ.എം. ഷെരീഫ്, ഷിജു ചേമ്പ്ര എന്നിവർ ചേർന്ന് നിർവഹിച്ചു.ജെപ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സി.വി. നിധീഷ് അധ്യക്ഷത വഹിച്ചു.
ബിസിനസ്, സാമൂഹിക, വ്യാപാര മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ജെപ്സ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് റീജണൽ മാനേജർ വൈഷ്ണവ് കെ. ബാലചന്ദ്രൻ സ്വാഗതവും ജെപ്സ് ഡിസ്ട്രിബ്യൂഷൻ ഇന്ത്യ എൽഎൽപി സെയിൽസ് ആൻഡ് ഓപ്പറേഷൻസ് മാനേജർ പി.എസ്. പ്രണവ് നന്ദിയും പറഞ്ഞു.